Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതസ്​തിക നഷ്​ടപ്പെട്ട...

തസ്​തിക നഷ്​ടപ്പെട്ട എയ്​ഡഡ്​ അധ്യാപകരെ മലപ്പുറത്തെ സ്​കൂളുകളിലേക്ക്​ മാറ്റുന്നു

text_fields
bookmark_border
aided school
cancel

തി​രു​വ​ന​ന്ത​പു​രം: എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളി​ല്ലാ​തെ ത​സ്​​തി​ക ന​ഷ്​​ട​പ്പെ​ട്ട അ​ധ്യാ​പ​ക​രെ കൂ​ട്ട​ത്തോ​ടെ മ​ല​പ്പു​റം ജി​ല്ല​യി​ലെ സ്​​കൂ​ളു​ക​ളി​ലേ​ക്ക്​ പു​ന​ർ​വി​ന്യ​സി​ച്ച്​ ഉ​ത്ത​ര​വ്. എ​ൽ.​പി, യു.​പി, ഹൈ​സ്​​കൂ​ൾ ത​ല​ങ്ങ​ളി​ലെ 212 അ​ധ്യാ​പ​ക​രെ​യാ​ണ്​ മ​ല​പ്പു​റ​ത്തെ എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലേ​ക്ക്​ മാ​റ്റു​ന്ന​ത്​. ഇ​തി​ൽ 89 പേ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ​നി​ന്നും 56 പേ​ർ തൃ​ശൂ​രി​ൽ​നി​ന്നും13 പേ​ർ ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു​മാ​ണ്. നി​ശ്ചി​ത കു​ട്ടി​ക​ളു​ള്ള പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ലെ ഹെ​ഡ്​​മാ​സ്​​റ്റ​ർ​മാ​രെ ക്ലാ​സ്​ ചു​മ​ത​ല​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​തു​വ​ഴി​യു​ണ്ടാ​കു​ന്ന ത​സ്​​തി​ക​ക​ളി​ൽ ഇ​വ​രെ അ​ത​ത്​ ജി​ല്ല​ക​ളി​ലെ എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ​ത​ന്നെ പു​ന​ർ​വി​ന്യ​സി​ക്കാ​മെ​ന്നി​രി​ക്കെ​യാ​ണ്​ മ​ല​പ്പു​റ​ത്തെ സ്​​കൂ​ളു​ക​ളി​ലേ​ക്ക്​ മാ​റ്റു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ലെ എ​യ്​​ഡ​ഡ്​ സ്​​കൂ​ൾ മാ​നേ​ജ്​​മെൻറു​ക​ൾ ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി ന​ട​ത്തി​യ നി​യ​മ​ന​ത്തി​െൻറ ഭാ​രം പു​ന​ർ​വി​ന്യാ​സ ഉ​ത്ത​ര​വി​ലൂ​ടെ മ​ല​പ്പു​റം ജി​ല്ല​യി​ലെ സ്​​കൂ​ളു​ക​ളു​ടെ ചു​മ​ലി​ലാ​ക്കു​ക​യാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ചെ​യ്​​ത​തെ​ന്ന​ ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

1979ന്​ ​ശേ​ഷം ആ​രം​ഭി​ച്ച എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലെ (ന്യൂ ​സ്​​കൂ​ൾ) ഒ​രു അ​ധ്യാ​പ​ക ത​സ്​​തി​ക സ​ർ​ക്കാ​ർ നി​യ​മ​ന​ത്തി​നാ​യി നീ​ക്കി​വെ​ക്ക​ണ​മെ​ന്ന്​ വ്യ​വ​സ്ഥ​യു​മു​ണ്ട്. ഹെ​ഡ്മാ​സ്​​റ്റ​ർ​മാ​രെ ക്ലാ​സ്​ ചു​മ​ത​ല​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കു​ന്ന​തു​ വ​ഴി​യും ന്യൂ ​സ്​​കൂ​ളു​ക​ളി​ലെ ത​സ്​​തി​ക​യി​ലേ​ക്കും അ​ധി​ക അ​ധ്യാ​പ​ക​രെ പു​ന​ർ​വി​ന്യ​സി​ക്കാ​മെ​ന്നി​രി​ക്കെ, ഇൗ ​ത​സ്​​തി​ക​ക​ൾ മാ​നേ​ജ​ർ​മാ​ർ​ക്ക്​ വി​ട്ടു​ന​ൽ​കി​യാ​ണ്​ 212 അ​ധ്യാ​പ​ക​രെ മ​റ്റൊ​രു ജി​ല്ല​യി​ലേ​ക്ക്​ മാ​റ്റി​യ​ത്.

എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ ര​ണ്ട്​ ത​സ്​​തി​ക ഒ​ഴി​വ്​ വ​രു​േ​മ്പാ​ൾ ഒ​ന്ന്​ അ​ധ്യാ​പ​ക​രു​ടെ പു​ന​ർ​വി​ന്യാ​സ​ത്തി​നാ​യി (1:1 അ​നു​പാ​തം) സ​ർ​ക്കാ​റി​ന്​ വി​ട്ടു​ന​ൽ​കാ​ൻ വ്യ​വ​സ്ഥ ചെ​യ്ത്​ കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നെ​തി​രെ ഒ​േ​ട്ട​റെ മാ​നേ​ജ്​​മെൻറു​ക​ൾ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും മു​ഴു​വ​ൻ ത​സ്​​തി​ക​ക​ളി​ലും സ്വ​ന്തം നി​ല​ക്ക്​ നി​യ​മ​നം ന​ട​ത്തു​ക​യും ചെ​യ്​​തി​രു​ന്നു. 2016 മു​ത​ൽ ഇൗ ​രീ​തി​യി​ൽ ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ, ഏ​റെ മാ​നേ​ജ്​​മെൻറു​ക​ൾ സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം 1:1 അ​നു​പാ​തം അം​ഗീ​ക​രി​ച്ച്​ സ​ർ​ക്കാ​റി​ന്​ ത​സ്​​തി​ക വി​ട്ടു​ന​ൽ​കി. വി​ട്ടു​ന​ൽ​കാ​ത്ത മാ​നേ​ജ്​​മെൻറു​ക​ൾ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​​നു മു​ന്നോ​ടി​യാ​യി സം​ഘ​ടി​ത​മാ​യി സ​ർ​ക്കാ​റി​നെ സ​മീ​പി​ക്കു​ക​യും സ​മ്മ​ർ​ദ​ത്തി​ലൂ​ടെ ത​ട​ഞ്ഞു​വെ​ച്ച നി​യ​മ​നാം​ഗീ​കാ​ര​ത്തി​ന് അ​നു​മ​തി നേ​ടു​ക​യും ചെ​യ്​​തു. സ​ർ​ക്കാ​ർ നി​ല​പാ​ടി​ന്​ വി​രു​ദ്ധ​മാ​യി ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ൾ​ക്കെ​ല്ലാം ഇ​തി​െൻറ മ​റ​വി​ൽ മാ​നേ​ജ്​​മെൻറു​ക​ൾ അം​ഗീ​കാ​രം നേ​ടി​യെ​ടു​ത്തു. ഇ​തേ മാ​നേ​ജ്​​മെൻറു​ക​ൾ​ക്കു കീ​ഴി​ലെ സ്​​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രെ​യും മ​ല​പ്പു​റ​ത്തെ സ്​​കൂ​ളു​ക​ളി​ലേ​ക്ക്​ പു​ന​ർ​വി​ന്യ​സി​ക്കു​ന്നെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aided school teachermalappuram
News Summary - Aided teachers who have lost their posts are being transferred to schools in Malappuram
Next Story