Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎയ്​ഡഡ്​ സ്കൂൾ അധ്യാപക...

എയ്​ഡഡ്​ സ്കൂൾ അധ്യാപക സംരക്ഷണം 2021-22 വരെ നീട്ടുന്നു

text_fields
bookmark_border
teachers post
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: 2021-22 വ​രെ നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ച്ച എ​യ്ഡ​ഡ്​ അ​ധ്യാ​പ​ക​ർ​ക്കു​കൂ​ടി സം​ര​ക്ഷ​ണം അ​നു​വ​ദി​ക്കു​ന്ന​ത് സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. നി​ല​വി​ൽ 2014-15 അ​ധ്യ​യ​ന വ​ർ​ഷം​വ​രെ നി​യ​മി​ത​രാ​യ അ​ധ്യാ​പ​ക​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ത​സ്തി​ക ന​ഷ്ട​പ്പെ​ടു​മ്പോ​ൾ സം​ര​ക്ഷ​ണ​ത്തി​ന്​ അ​ർ​ഹ​ത​യു​ള്ളൂ.

ഇ​ത്​​ 2015-16 മു​ത​ൽ 2021-22വ​രെ നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ച്ച​വ​ർ​ക്കു​കൂ​ടി ഉ​റ​പ്പാ​ക്കു​ന്ന​ത്​ സ​ർ​ക്കാ​ർ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കും. ധ​ന​വ​കു​പ്പി​ന്റെ അ​ഭി​പ്രാ​യം ല​ഭി​ക്കു​ന്ന മു​റ​ക്ക് അ​ധ്യാ​പ​ക​രു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​ന്ന രീ​തി​യി​ലു​ള്ള അ​ന്തി​മ തീ​രു​മാ​നം സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ളും. ഇ​ത് ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ 15 കോ​ടി രൂ​പ​യു​ടെ അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

2015-16 മു​ത​ൽ 2021-22 വ​രെ നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ക്കു​ക​യും സം​ര​ക്ഷ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ സ​ർ​വി​സി​ൽ​നി​ന്ന് പു​റ​ത്താ​വു​ക​യും ചെ​യ്ത ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 242 ആ​ണ്. ഇ​തി​ൽ 228 പേ​ർ അ​ധ്യാ​പ​ക​രും 14 പേ​ർ അ​ന​ധ്യാ​പ​ക​രു​മാ​ണ്. എ​ൽ.​പി 53, യു.​പി 72, എ​ച്ച്.​എ​സ് 103 എ​ന്നി​ങ്ങ​നെ​യാ​ണ്​ ത​സ്തി​ക ന​ഷ്ട​പ്പെ​ട്ട അ​ധ്യാ​പ​ക​രു​ടെ എ​ണ്ണം.

കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തോ​ടെ​യാ​ണ്​ ത​സ്തി​ക ന​ഷ്ട​പ്പെ​ട്ട്​ സ​ർ​വി​സി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​കേ​ണ്ടി​വ​രു​ന്ന​ത്.

ഒ​മ്പ​തു​വ​ർ​ഷം​വ​രെ സ​ർ​വി​സി​ലു​ള്ള അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ൾ കു​റ​യു​ന്ന കാ​ര​ണ​ത്താ​ൽ പു​റ​ത്തു​പോ​കു​ന്ന സാ​ഹ​ച​ര്യം അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ൾ​പ്പെ​ടെ സ​ർ​ക്കാ​റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​താ​യും ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​വ​ർ​ക്ക്​ സം​ര​ക്ഷ​ണം ഒ​രു​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aided schoolTeacher appoinmentKerala News
News Summary - Aided school teacher protection extended until 2021-22
Next Story