എയ്ഡഡ് സ്കൂൾ നിയമനം: ഹരജികൾ തീർപ്പാക്കി
text_fieldsകൊച്ചി: എല്ലാ എയ്ഡഡ് സ്കൂളുകളിലെയും ഭിന്നശേഷി ഒഴിവുകളല്ലാത്ത നിയമനങ്ങൾക്ക് അംഗീകാരം നൽകാനുള്ള സർക്കാർ ഉത്തരവിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട ഹരജികൾ ഹൈകോടതി തീർപ്പാക്കി.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട എൻ.എസ്.എസിന് അനുകൂലമായ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മറ്റു എയ്ഡഡ് സ്കൂളിലെ നിയമനങ്ങൾക്കും ഇളവ് അനുവദിച്ച് ഫെബ്രുവരി 18ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പരിഗണിച്ചാണ് ജസ്റ്റിസ് എൻ. നഗരേഷ് ഹരജികൾ തീർപ്പാക്കിയത്.
അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് കത്തോലിക്ക സ്കൂൾ മാനേജ്മെന്റുകളും വിവിധ അധ്യാപകരുമടക്കം നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

