എയിഡഡ് കോളജ് നിയമനം: പട്ടികവിഭാഗ സംവരണ ഉത്തരവ് ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: ന്യൂനപക്ഷ പദവിയില്ലാത്ത സ്വകാര്യ എയിഡഡ് കോളജുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ പട്ടികവിഭാഗ സംവരണം ഉറപ്പാക്കാന്‍ സര്‍വകലാശാല ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്ന മുൻ ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ആറുമാസത്തിനകം ഭേദഗതിയോ ചട്ടനിര്‍മാണമോ വേണമെന്നും ഇനിയുള്ള നിയമനങ്ങള്‍ ഇതിെൻറ അടിസ്ഥാനത്തില്‍ നടത്തണമെന്നുമുള്ള 2015 മേയ് 25ലെ സിംഗിൾ ബെഞ്ച് ഉത്തരവാണ് എൻ.എസ്.എസ് ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഹരജികൾ പരിഗണിച്ച് റദ്ദാക്കിയത്.
സ്വകാര്യ എയിഡഡ് കോളജ് നിയമനങ്ങളിൽ സംവരണം നടപ്പാക്കാൻ സർക്കാറിന് അധികാരമുണ്ടോയെന്ന് പരിശോധിക്കാതെയാണ് സിംഗിൾ ബെഞ്ചിെൻറ വിധിയെന്നും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം ഏർപ്പെടുത്താൻ നിർബന്ധിക്കുന്നത് സ്വയംഭരണാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും വിലയിരുത്തിയാണ് പുതിയ ഉത്തരവ്.
കേന്ദ്ര സർവകലാശാലകൾക്കും സർക്കാർ സഹായം ലഭിക്കുന്ന കൽപിത സർവകലാശാലകൾക്കും മാത്രം ബാധകമാക്കിയാണ് കേന്ദ്ര സർക്കാർ 2005 ഡിസംബർ ആറിന് സംവരണം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന നിയമത്തിെൻറ അടിസ്ഥാനത്തിൽ രൂപവത്കരിച്ച സർവകലാശാലകൾക്കും യു.ജി.സി ചട്ടപ്രകാരമുള്ള ന്യൂനപക്ഷേതര സ്വകാര്യ എയിഡഡ് കോളജുകൾക്കും ഇത് ബാധകമല്ല. ഇത്തരം സ്ഥാപനങ്ങളിൽ സംവരണനയം നടപ്പാക്കാൻ കേന്ദ്രം ഉത്തരവിട്ടിട്ടില്ല. സർവകലാശാലകളുടെ ചട്ടങ്ങളിലും ഇൗ വ്യവസ്ഥയില്ല. സ്വകാര്യ എയിഡഡ് കോളജുകളിലെ നിയമനങ്ങൾക്ക് ചട്ടം ഉണ്ടാക്കാനുള്ള സർക്കാറിെൻറ അധികാരം അവയുടെ സൽഭരണം ഉറപ്പാക്കാൻ മാത്രമുള്ളതാണ്.
നിയമനാധികാരം മാനേജ്മെൻറുകളുടേതാണ്. ശമ്പളം നൽകുന്നത് സർക്കാറാണെങ്കിലും ജീവനക്കാരുടെമേലുള്ള നിയന്ത്രണം മാനേജ്മെൻറിനാണ്. എയിഡഡ് കോളജുകളിലെ സേവനം ഭരണഘടന അനുശാസിക്കുന്ന സർക്കാർ േസവനത്തിെൻറ പരിധിയിൽ വരില്ല. ഇത്തരം കോളജുകൾ സർക്കാറിെൻറ ഉപകരണമല്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
