Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാന്തപുരവുമായി താരിഖ് അൻവ‍ർ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
kanthapuram-tariq anvar
cancel

കോഴിക്കോട്: കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവ‍ർ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബ‍ക്ക‍ർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ സമുദായിക നേതാക്കളെ കാണുന്നതിന്‍റെ ഭാഗമായാണ് യു.ഡി.എഫ്, കോൺ​ഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ച.

കാന്തപുരം മർക്കസിൽ നടന്ന കൂടിക്കാഴ്ചയിൽ എ.ഐ.സി.സി സെക്രട്ടറി പി. മോഹൻ, കോഴിക്കോട് ഡി.സി.സി അധ്യക്ഷൻ ടി. സിദ്ദീഖ്, കെ.പി അനിൽ കുമാർ അടക്കമുള്ളവർ പങ്കെടുത്തു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ ഭാ​ഗമായും വിവിധ ജില്ലകളിലെ മതമേലധ്യക്ഷൻമാരുമായി യു.ഡി.എഫ് നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടി, രമേശ് ചെന്നിത്ത, രാമചന്ദ്രൻ സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡന്‍റ്​ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഏതാനും ദിവസം മുമ്പ് കോൺഗ്രസിന്‍റെ കേന്ദ്ര, സംസ്ഥാന നേതാക്കൾ വിവിധ ക്രൈസ്തവ മതമേലധ്യക്ഷന്മാരെയും സന്ദർശിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story