എ.ഐ ക്യാമറ: തുക ലഭിക്കാൻ ഹരജിയുമായി കരാർ കമ്പനി
text_fieldsകൊച്ചി: ട്രാഫിക് നിയമലംഘനം തടയുന്നതിന്‍റെ ഭാഗമായി എ.ഐ. കാമറ സംവിധാനം സ്ഥാപിച്ചതിലെ കരാർ തുക ലഭിക്കുന്നില്ലെന്ന കരാറുകാരുടെ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. കരാർ പ്രകാരം, അഞ്ച് വർഷത്തിനിടെ 20 തുല്യ ത്രൈമാസ ഗഡുക്കളായി മുഴുവൻ തുകയും നൽകണമെങ്കിലും കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കരാർ കമ്പനി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ വിശദീകരണം തേടിയത്. 36.95 കോടി രൂപയാണ് ലഭിക്കാനുള്ളത്.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി പിണറായി സർക്കാറാണ് എ.ഐ.അധിഷ്ഠിത ട്രാഫിക് എൻഫോഴ്സ്മെന്‍റ് സംവിധാനം നടപ്പാക്കിയത്. കെൽട്രോണിന്‍റെ നിയന്ത്രണത്തിലായിരുന്നു പദ്ധതി. നിർവഹണ കരാർ ലഭിച്ചത് ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന എസ്.ആർ.ഐ.ടി കമ്പനിക്കാണ്. സർക്കാർ കെൽട്രോണിന് നൽകുന്ന പണമാണ് അവർ ഹരജിക്കാർക്ക് നൽകേണ്ടത്. സർക്കാർ പണം കൈമാറാത്തതാണ് പ്രശ്നമെന്ന് മാനേജിങ് ഡയറക്ടർ ഡോ. മധുസൂദനൻ നമ്പ്യാർ നൽകിയ ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

