Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ഐ കാമറ ‘ചതിച്ചു’:...

എ.ഐ കാമറ ‘ചതിച്ചു’: ബേക്കറി തൊഴിലാളിക്ക്​ 310 പെറ്റി; ഒന്നരലക്ഷം പിഴ

text_fields
bookmark_border
AI Cmaera
cancel
camera_alt

Representational Image

കാ​ട്ടാ​ക്ക​ട (തി​രു​വ​ന​ന്ത​പു​രം): ബേ​ക്ക​റി തൊ​ഴി​ലാ​ളി​ക്ക്​ 310 ത​വ​ണ എ.​ഐ കാ​മ​റ​യു​ടെ പെ​റ്റി. പി​ഴ മൊ​ത്തം ഒ​ന്ന​ര​ല​ക്ഷം ക​ഴി​ഞ്ഞി​ട്ടും നോ​ട്ടീ​സ്​ ഒ​ന്നും കി​ട്ടി​യു​മി​ല്ല. കി​ള്ളി എ​ട്ടി​രു​ത്തി​യി​ലെ ബേ​ക്ക​റി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ കി​ള്ളി കു​രു​വി​മു​ക​ൾ അ​നു​ഭ​വ​നി​ൽ അ​ഗ​സ്റ്റി​നാ​ണ്​ (65) ഈ ​ദു​ര​നു​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം അ​ഗ​സ്റ്റി​ന്‍റെ സു​ഹൃ​ത്ത് ബൈ​ക്കി​ന് പെ​റ്റി വ​ല്ല​തു​ണ്ടോ എ​ന്ന് പ​ര​തി​യ​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന ക​ണ​ക്ക് അ​റി​യു​ന്ന​ത്. മ​ക​ന്‍റെ പേ​രി​ലു​ള്ള ബൈ​ക്കി​ലാ​ണ് സെ​ക്യൂ​രി​റ്റി തൊ​ഴി​ലാ​ളി​യാ​യ അ​ഗ​സ്റ്റി​ന്‍റെ യാ​ത്ര.

ജോ​ലി ചെ​യ്യു​ന്ന ബേ​ക്ക​റി​ക്ക്​ മു​ന്നി​ലു​ള്ള എ.​ഐ കാ​മ​റ​യാ​ണ് അ​ഗ​സ്റ്റി​ന്‍റെ പ​തി​വാ​യു​ള്ള യാ​ത്ര പി​ടി​കൂ​ടി പെ​റ്റി​യി​ട്ട​ത്. എ​ന്നാ​ല്‍ ഇ​ത്ര​യും ത​വ​ണ പെ​റ്റി​യി​ട്ടി​ട്ടും ഒ​രു​നോ​ട്ടീ​സ് പോ​ലും ല​ഭി​ക്കാ​ത്ത​താ​ണ് നി​യ​മ​ലം​ഘ​നം തു​ട​രാ​ൻ ഇ​ട​യാ​ക്കി​യ​ത്. ദാ​രി​ദ്ര്യം നി​മി​ത്തം മ​രു​ന്ന്​ വാ​ങ്ങു​ന്ന​തി​ന്​ വേ​ണ്ടി​യാ​ണ് ഹൃ​ദ്രോ​ഗി​യാ​യ താ​ൻ ബേ​ക്ക​റി​യി​ല്‍ സെ​ക്യൂ​രി​റ്റി ജോ​ലി​യും ഭ​ക്ഷ​ണം കൊ​ണ്ട് കൊ​ടു​ക്കു​ന്ന ജോ​ലി​യി​ലും ഏ​ര്‍പ്പെ​ട്ട​തെ​ന്ന് അ​ഗ​സ്​​റ്റി​ന്‍ പ​റ​യു​ന്നു. കി​ള്ളി​യി​ലെ എ.​ഐ കാ​മ​റ നി​ശ്ച​ല​മെ​ന്ന് ക​രു​തി നി​ര​വ​ധി​പേ​രാ​ണ് നി​യ​മ ലം​ഘ​നം ന​ട​ത്തി ദി​വ​സ​വും ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FineAI cameraKerala NewsPetti caseNBakery Worker
News Summary - AI camera 'cheated': 310 boxes for bakery worker; One and a half lakh fine
Next Story