വികസനം എണ്ണിപ്പറഞ്ഞ് അഹമ്മദ് ദേവർകോവിൽ; പ്രധാനപ്പെട്ടതെല്ലാം മുനീറിന്റെ കാലത്തെന്ന് യു.ഡി.എഫ്
text_fieldsഡോ.എം.കെ. മുനീർ, അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: സൗത്ത് മണ്ഡലത്തിൽ വികസനം എന്തെന്ന് കാട്ടിക്കൊടുത്തു എന്ന അവകാശവാദവുമായാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. സിറ്റിങ് എം.എൽ.എ ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിലാണ് ഇത്തവണയും സൗത്തിൽ ജനവിധി തേടുന്നത്. ഏതിരാളി മുസ്‍ലിംലീഗിലെ യുവരക്തം ഫൈസൽബാബുവാണ്. ബി.ജെ.പിയുടെ ടി. റെനീഷും സജീവമായി രംഗത്തുണ്ട്. അഹമ്മദ് ദേവർകോവലിലൂടെ ഈ മണ്ഡലത്തിന് രണ്ടര വർഷക്കാലം മന്ത്രിയെ കൂടി ലഭിച്ചു എന്നത് എൽ.ഡി.എഫിന് എടുത്തുപറയാവുന്ന നേട്ടമാണ്. 2021ൽ പുതുമുഖമായി ഇവിടെ എത്തിയ ദേവർകോവിൽ ഇന്ന് മണ്ഡലത്തിന് സുപരിചിതനാണ്. ആയിരം കോടിയുടെ വികസനം നടപ്പാക്കിയ മണ്ഡലമാണിതെന്ന് അഹമ്മദ് ദേവർകോവിൽ പറയുന്നു.
അവകാശവാദങ്ങൾ
- ഒരു കോടി രൂപ ചെലവിൽ കോർപറേഷൻപഴയ ഓഫിസ് മ്യൂസിയമാക്കി
- 86 കോടി രൂപ ചെലവഴിച്ച് കോതി-കോയവളപ്പ് ബി.സി റോഡ് വരെയുള്ള സ്ഥലമേറ്റെടുപ്പിന് സാമ്പത്തികാനുമതി.
- 9.55 കോടി രൂപ ചെലവിൽ മുഖദാർ ഫിഷ്‌ലാൻഡിങ് സെന്റർ പ്രവൃത്തി നടക്കുന്നു.
- 15 കോടിരൂപ ചെലവിൽ സ്ഥലം ഏറ്റെടുത്ത് കോവൂർ-ചൊന്നാംതൊടി താഴം എം.എൽ.എ റോഡ് നടപടികൾ പുരാഗമിക്കുന്നു.
- കേലാട്ട് കുന്ന് കോളനിയിൽ 33 കുടുംബങ്ങൾക്ക് പട്ടയം.
- ഒരു കോടി രൂപ ലഭിച്ച തെക്കെ പടന്ന സങ്കേതം വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.
- രണ്ട് കോടിയുടെ ഇടിയാങ്ങര കുളം നവീകരണ പദ്ധതി.
- വെസ്റ്റ് കല്ലായി പള്ളിക്കണ്ടി പുഴക്ക് സമീപം കളിസ്ഥലപദ്ധതി ടെൻഡർ.
- കതിരവട്ടം മാനസികാരോഗ്യ ആശുപത്രിക്ക് 28 കോടി രൂപ ചെലവിൽ ഇൻപേഷ്യന്റ് ബ്ലോക്ക്, ആറ് കോടിരൂപ ചെലവിൽ ചുറ്റുമതിൽ നിർമാണ പ്രവൃത്തി ടെൻഡർ പൂർത്തിയാക്കി.
- മാനാഞ്ചിറക്ക് സമീപം ആധുനിക രീതിയിൽ ബസ് ബേ /ബസ് ഷെൽട്ടർ നിർമാണം തുടങ്ങി.
- ഒരു കോടി രൂപചെലവിൽ പൊറ്റമ്മൽ ഗ്രൗണ്ട് മൾട്ടി പർപസ് മാതൃകയിൽ നവീകരണ പ്രവൃത്തി തുടങ്ങി.
- മുഖദാർ ബീച്ച് സൗന്ദര്യവത്കരണ പ്രവൃത്തി ആരംഭിച്ചു.
- ആഴ്ചവട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, പറയഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം എന്നിവയുടെ പ്രവൃത്തി പൂർത്തിയായി.
- ഒരു കോടി രൂപ ചെലവിൽ തിരുവണ്ണൂർ ഗവ. യു.പി സ്കൂൾ കെട്ടിടം പ്രവൃത്തി പൂർത്തിയായി.
- കിഫ്ബി 3.90 കോടി രൂപയും എം.എൽ.എ ഫണ്ടിൽ നിന്ന് 28 ലക്ഷം രൂപയും ചെലവഴിച്ച് ചാലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂൾ കെട്ടിടം നിർമിച്ചു.
- സൗത്ത് ബീച്ചിലെ 33 കുടുംബങ്ങൾക്ക് പട്ടയത്തിന് നടപടി.
- 3.90 കോടി രൂപ ചെലവിൽ ചാലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം പണി പുരോഗമിക്കുന്നു.
- 99 ലക്ഷം രൂപ വിനിയോഗിച്ച് കിണാശ്ശേരി ഗവ. യു.പി സ്കൂൾ പ്രവൃത്തി നടക്കുന്നു.
- തീരദേശ വികസന ഫണ്ടിൽ നിന്നു ലഭിച്ച നാല് കോടിയിലധികം രൂപ വിനിയോഗിച്ച് മണ്ഡലത്തിലെ വിവിധ റോഡുകളുടെ പ്രവൃത്തി പൂർത്തിയായി.
- മൂന്ന് കോടി രൂപ ചെലവഴിച്ച് ഫ്രാൻസിസ് റോഡ് വെങ്ങാലി ഗേറ്റ് റോഡ് പണി പൂർത്തിയാക്കി.
- 2.80 കോടി രൂപ ചെലവിൽ, പുഷ്പ ജങ്ഷൻ മുതൽ അരീക്കാട്-മോഡേൺ ബസാർ റോഡിന്റെ പ്രവൃത്തി പൂർത്തീകരിച്ചു.
- 4.47 കോടി രൂപ ചെലവിൽ സി.എച്ച് ഫ്ലൈ ഓവർ നവീകരിച്ചു.
- 3.50 കോടി രൂപ ചെലവിൽ എ.കെ.ജി മേൽപാലം നവീകരിച്ചു.
- മൂന്ന് കോടി ചെലവിൽ കല്ലായി മാനാരി റോഡ് പ്രവൃത്തി പൂർത്തിയായി.
- .70 കോടി രൂപ ചെലവിൽ പാളയം-ജയിൽ റോഡ്, കല്ലുത്താൻ കടവ്-പുതിയ പാലം-ചാലപ്പുറം റോഡ് പണി പൂർത്തിയായി.
- 6.35 കോടി രൂപ ചെലവിൽ പി.ഡബ്ലിയു.ഡി കോംപ്ലക്സ് കെട്ടിടം പൂർത്തീകരിച്ചു.
- 13.50 കോടി രൂപയുടെ സഹകരണ ഭവൻ കെട്ടിട നിർമാണം തുടങ്ങി.
- 6.16 കോടി രൂപ ചെലവിൽ റീജനൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി ഒന്നാം നില പൂർത്തിയായി.
- 2.17 കോടി രൂപ വിനിയോഗിച്ച് വെക്ടർ കൺട്രോൾ യൂനിറ്റ് കെട്ടിടം നിർമിച്ചു
- അഞ്ച് കോടി രൂപ ചെലവിൽ വി കെ കൃഷ്ണമേനോൻ സ്‌മൃതി വനം എരവത്തുകുന്നു ടൂറിസം പദ്ധതിയുടെ പ്രവൃത്തി തുടങ്ങി.
- രണ്ട് കോടി രൂപ വിനിയോഗിച്ച് ചുള്ളിക്കാട് ബ്രിഡ്ജ് പ്രവൃത്തി പുരോഗമിക്കുന്നു.
- 65 ലക്ഷം രൂപ ഉപയോഗിച്ച് അമ്മങ്ങോട്ട് വേലായുധൻ റോഡ് നവീകരിച്ചു.
- വെള്ളിപറമ്പ് ഉമ്മളത്തൂർതാഴം റോഡ് വീതി കൂട്ടൽ (സ്ഥലമേറ്റെടുപ്പിന്) എട്ട് കോടി രൂപ അനുവദിച്ചു.
- കണ്ണഞ്ചേരി ശ്രീ മഹാഗണപതി ക്ഷേത്ര ചിറ നവീകരണത്തിനും സൗന്ദര്യവത്കരണത്തിനും മൂന്ന് കോടി രൂപ അനുവദിച്ചു
- കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ കംഫർട്ട് സ്റ്റേഷൻ നിർമാണത്തിന് രണ്ട് കോടി രൂപ അനുവദിച്ചു.
- ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിന് നാക് അക്രഡിറ്റേഷൻ A+ ഗ്രേഡ്
- ക്രിക്കറ്റ് ഗ്രൗണ്ട്, ഫുട്ബാൾ ഗ്രൗണ്ട്, ഇൻഡോർ സ്റ്റേഡിയം, ഹോസ്റ്റൽ കെട്ടിടം തുടങ്ങിയവ ഉൾപ്പെട്ട സ്പോർട്സ് കോംപ്ലക്സ്, കേരളാ ക്രിക്കറ്റ് അസോസിയേഷനുമായി ചേർന്ന് പി.പി.പി മാതൃകയിൽ നിർമാണത്തിന് സർക്കാർ ഉത്തരവ് ഇറങ്ങി.
ക്രിപ് പദ്ധതി (സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി)
- ക്രിപ് പദ്ധതിയിൽ നിന്ന് 257 കോടി വകയിരുത്തിയ കല്ലുത്താൻ കടവ് മീഞ്ചന്ത റോഡ് പ്രവൃത്തിയുടെ സർവേ നടപടികൾ പുരോഗമിക്കുന്നു.
- 15.52 കോടി അനുവദിച്ച കോതിപ്പാലം ചക്കും കടവ് പന്നിയങ്കര ഫ്ലൈ ഓവർ പ്രവൃത്തിയുടെ സർവേ നടപടികൾ പുരോഗമിക്കുന്നു.
- 175.06 കോടി രൂപ വകയിരുത്തിയ പന്നിയങ്കര പന്തീരാങ്കാവ് റോഡ്പ്രവർത്തിയുടെ സർവേ നടപടികൾ പുരോഗമിക്കുന്നു.200 കോടി രൂപ വകയിരുത്തിയ മാങ്കാവ് പൊക്കുന്ന് പന്തീരാങ്കാവ് റോഡ് പുനർ നിർമാണ പ്രവൃത്തിയുടെ സർവേ നടപടികൾ പുരോഗമിക്കുന്നു.
പ്രധാന വികസനമെല്ലാം യു.ഡി.എഫിന്റെ കാലത്ത് -ഫൈസൽ പള്ളിക്കണ്ടി
(മുസ്‍ലിം ലീഗ് സ്റ്റേറ്റ് കൗൺസിൽ അംഗം)
സൗത്ത് മണ്ഡലത്തിലെ പ്രധാന വികസനമെല്ലാം യു.ഡി.എഫിന്റെ കാലത്താണെന്ന് സൗത്തിലെ പ്രധാനനേതാവും മുസ്‍ലിം ലീഗ് സ്റ്റേറ്റ് കൗൺസിൽ അംഗവുമായ ഫൈസൽ പള്ളിക്കണ്ടി പറയുന്നു. തീരദേശത്തിന്റെ മുഖഛായ മാറ്റി കോതി പാലവും അപ്രോച്ച് റോഡും യാഥാർഥ്യമാക്കിയത് ഡോ.എം.കെ. മുനീറിന്റെ പ്രവർത്തനമാണ്. 1995 ൽ മുനീർ എം.എൽ.എ ആയിരിക്കുന്ന സമയത്ത് മാർച്ച് ഒമ്പതിന് തറക്കല്ലിട്ട കോതി പാലം പണി പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ 2013 മുനീർ തന്നെ വരേണ്ടി വന്നു. കല്ലായി റോഡിലെ ഗതാഗത തടസ്സത്തിന് പരിഹാരമായി പന്നിയങ്കര റയിൽവേ മേൽപാലം 100 കോടി ചെലവിൽ പ്രവൃത്തി നടത്തിയതും എം.കെ. മുനീറാണ്.
വർഷങ്ങളായി തകർന്ന് കിടന്നിരുന്ന ചക്കുംകടവ് മുതൽ പയ്യാനക്കൽ, മത്തോട്ടം വരെയുള്ള കോർപറേഷൻ റോഡ് ഏറ്റെടുത്ത് മുനീർ നടത്തിയ പ്രവൃത്തിയിൽ റോഡ് ഇന്നും തകർന്നിട്ടില്ല. മാങ്കാവ് മുതൽ-പുഷ്പ ജങ്ഷൻ വരെയുള്ള ഇടുങ്ങിയ റോഡ് വീതി കൂട്ടി ഗതാഗത തടസ്സം നീക്കി യാത്ര സുഗമമാക്കിയതും പുതിയ പാലത്ത് വലിയ പാലത്തിന്റെ പ്രവൃത്തി നടത്തുന്നതിന് സ്ഥലം ഏറ്റെടുത്ത് നൽകിയതും മുനീർ എം.എൽ.എയായിരിക്കുമ്പോഴാണ്. ചുട്ടുപൊള്ളുന്ന വെയിലിൽ ജോലിയെടുത്തിരുന്ന വലയങ്ങാടിയിലെ തൊഴിലാളികൾക്ക് വേണ്ടി റോഡിൽ മേൽക്കൂര സ്ഥാപിച്ചു. കോഴിക്കോട് ബീച്ചിൽ കോർണീഷ്യ എന്ന പേരിൽ സഞ്ചാരികൾക്കായി പുതിയ പാർക്ക് സ്ഥാപിച്ചതും എം.കെ. മുനീറാണ്. പൊറ്റമ്മൽ മേൽപാല നിർമാണവും പ്രവൃത്തി പൂർത്തീകരിച്ചതും മുനീറിന്റെ പ്രവർത്തനമാണ്. പന്നിയങ്കര കണ്ണഞ്ചേരി, മാങ്കാവ്, പട്ടേൽ താഴം ഉൾപ്പെടെ വർഷങ്ങളായി തകർന്ന് കിടന്നിരുന്ന കോർപറേഷൻ റോഡുകൾ ഏറ്റെടുത്ത് ശസ്ത്രീയ നിർമാണം നടത്തിയത് കൊണ്ടാണ് ഇന്നും ഈ റോഡുകളിലൂടെ സുഗമമായി യാത്ര ചെയ്യാൻ സാധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

