Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാർഷിക വിളകളുടെ...

കാർഷിക വിളകളുടെ അടിസ്ഥാന വിലവർധന​ പരിഗണനയിലെന്ന് കൃഷി മന്ത്രി

text_fields
bookmark_border
p prasad
cancel
camera_alt

കൃഷി വകുപ്പ്​ മന്ത്രി പി. പ്രസാദ്​

തിരുവനന്തപുരം: കാർഷിക വിളകളുടെ അ‌ടിസ്ഥാന വിലവർധനയും പുതിയ വിളകൾ ഉൾപ്പെടുത്തുന്നതും പരിശോധിക്കുമെന്ന്​ മന്ത്രി പി. പ്രസാദ്. ഒാണത്തിന്​ കൃഷി വകുപ്പി​െൻറ നേതൃത്വത്തിൽ 2000 ചന്തകൾ നടത്തും. ഇതിനായി 21 കോടി അനുവദിച്ചു. ഉത്സവകാലങ്ങളിൽ കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾക്ക് പൊതുവിപണിയിൽ ലഭ്യമാകുന്ന 10 ശതമാനം അധികവില നൽകും. 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് നൽകും. സംഭരിക്കുന്ന വിഷമുക്ത പച്ചക്കറികൾ ഒാണക്കാലത്ത് പ്രത്യേക വിപണികളിലൂടെ വിൽക്കും.

തൊഴിലുറപ്പ്​ പദ്ധതി നെൽകൃഷിയിൽ​ എങ്ങ​െന പ്രയോജനപ്പെടുത്താമെന്ന്​ ആ​േലാചിക്കും. വയനാട്ടിൽ നേന്ത്രക്കായ ഉൽപാദനക്ഷമത കൂടുതലായതുകൊണ്ടാണ്​ അവിടെ താങ്ങുവില 24 രൂപ നിശ്ചയിച്ചത്​. പോരായ്​മയുണ്ടെങ്കിൽ പരിശോധിക്കും. കാസർകോട്​ ഹോർട്ടികോർപി​െൻറ സംഭരണ​േകന്ദ്രം ഉടൻ ആരംഭിക്കും. നെല്ല്​ സംഭരണവുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ പരിഹരിക്കും. ബാങ്കുകൾ പണം നൽകുന്നതിലെ കാലതാമസം ഒഴിവാക്കും.

കൃഷി ഒാഫിസർമാരുടെ 100 ഒഴിവുകൾ പി.എസ്​.സിക്ക്​ റിപ്പോർട്ട്​ ചെയ്​തു. റാങ്ക്​ ലിസ്​റ്റ്​ ആകുന്നതുവരെ താൽക്കാലികമായി എംപ്ലോയ്​മെൻറ്​ എക്​സ്​ചേഞ്ച്​ വഴി നിയമനം നടത്തും. അഗ്രികൾച്ചറൽ അസിസ്​റ്റൻറ്​ നിയമനത്തിന്​ ലിസ്​റ്റായെങ്കിലും കോടതി സ്​റ്റേയുണ്ട്​. രണ്ട്​ തസ്​തികകളിലും രണ്ടാഴ്​ചക്കകം താൽക്കാലിക നിയമനം നടത്തും. കൈതച്ചക്കക്ക്​ താങ്ങുവില നിശ്ചയിക്കണമെന്ന്​ കേന്ദ്രത്തോട്​ ആവശ്യ​െപ്പടും. റബറിന്​ താങ്ങുവില നിശ്ചയിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രത്തിൽനിന്ന്​ അനുകൂല മറുപടി ലഭിച്ചില്ല. ആവർത്തന കൃഷിക്ക്​ റബർ ബോർഡി​െൻറ സബ്സിഡി പുനഃസ്ഥാപിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture Newsp prasadbase price
News Summary - Agriculture Minister says base price hike for agricultural crops is under consideration
Next Story