മൊറട്ടോറിയം കാലാവധി നീട്ടിയ തീരുമാനം തട്ടിപ്പ് -മുല്ലപ്പള്ളി
text_fieldsതിരുവനന്തപുരം: കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടിയ മന്ത്രിസഭ തീരുമാനം തട്ടിപ്പാണെന്ന് ക െ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രഖ്യാപനം കര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ല. നിലവിലെ മൊറട്ടോറിയ ം നിലനില്‍ക്കെയാണ് ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടരുന്നത്.
2018 ഒക്ടോബര്‍ മുതല്‍ 2019 ഒക്ടോബര്‍ വരെ പ്രഖ്യാപിച്ച മൊറട്ടോറിയം രണ്ടുമാസത്തേക്ക് കൂടി നീട്ടുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. കാലാവധി കഴിഞ്ഞാല്‍ ഓരോ കര്‍ഷകനും പലിശയും പിഴപ്പലിശയും ചേര്‍ത്ത് തുക തിരിച്ചടയ്ക്കേണ്ട സ്ഥിതി നിലനില്‍ക്കുന്നു.
രണ്ടുമാസത്തിനുള്ളില്‍ ഇടുക്കിയില്‍ എട്ട് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 1.25 ലക്ഷം കര്‍ഷകര്‍ ബാങ്ക് നടപടികളുടെ ഭീഷണിയിലാണ്. കടക്കെണിയില്‍പെട്ട് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം നല്‍കാൻ സര്‍ക്കാര്‍ തയാറാകണം. പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കാൻ സര്‍ക്കാര്‍ പ്രഖ്യാപിച്ച 85 കോടി പര്യാപ്തമല്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
