കാർഷിക വായ്പ: തിരിച്ചടവ് മുടങ്ങിയാൽ ജപ്തിയെന്ന് ബാങ്കേഴ്സ് സമിതി പരസ്യം
text_fieldsകോഴിക്കോട്: കാർഷിക വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി നടപടികളെന്ന് സംസ്ഥാന ബാങ്കേഴ്സ് സമിതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബാങ്കേഴ്സ് സമിതി ദിനപത്രങ്ങളിൽ പരസ്യം നൽകി.
കാർഷിക വായ്പകൾക്ക് ജൂലൈ വരെ ഏർപ് പെടുത്തിയ മൊറട്ടോറിയം ഡിസംബർ വരെ നീട്ടുന്ന കാര്യത്തിൽ ഈ മാസം 25ന് നടക്കുന്ന സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗത്തില്‍ തീരുമാനമെടുക്കും. ഇതിനിടെയാണ് ബാങ്കേഴ്സ് സമിതി ജപ്തി നടപടി ചൂണ്ടിക്കാട്ടി പരസ്യം നൽകിയത്.
കേരളത്തിലെ കർഷകർക്കുള്ള വായ്പകൾക്ക് മോറട്ടോറിയം നീട്ടി നൽകാനാവില്ലെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ കഴിഞ്ഞ ദിവസം സംസ്ഥാന ബാങ്കേഴ്സ് സമിതിയെ അറിയിച്ചിരുന്നു. പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ മോറട്ടോറിയം നീട്ടി നൽകിയതാണ്. മറ്റ് സംസ്ഥാനങ്ങൾ നൽകാത്ത പ്രത്യേക പരിഗണന കേരളത്തിന് അനുവദിക്കാനാവില്ലെന്നും ആർ.ബി.ഐ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മോറട്ടോറിയം വിഷയത്തിൽ ആർ.ബി.ഐയെ വീണ്ടും സമീപിക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ വ്യക്തമാക്കിയിരുന്നു.
കർഷക, കാർഷികേതര വായ്പകൾക്കുള്ള മോറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടി കൊണ്ട് മെയ് 29നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
