Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോമസ് ചാണ്ടിക്ക്...

തോമസ് ചാണ്ടിക്ക് തിരിച്ചടി, കലക്​ടറുടെ ഉത്തരവ്​ ശരി​െവച്ചു

text_fields
bookmark_border
തോമസ് ചാണ്ടിക്ക് തിരിച്ചടി,  കലക്​ടറുടെ ഉത്തരവ്​ ശരി​െവച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: മു​ൻ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ ലേ​ക്ക്​ പാ​ല​സ് റി​സോ​ർ​ട്ടി​ന് മു​ന്നി​ൽ നി​ലം നി​ക​ത്തി നി​ർ​മി​ച്ച പാ​ർ​ക്കി​ങ്​ ഏ​രി​യ പൊ​ളി​ക്ക​ണ​മെ​ന്ന ക​ല​ക്ട​ർ ടി.​വി. അ​നു​പ​മ​യു​ടെ ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ ശ​രി​െ​വ​ച്ചു. ഇ​തി​നെ​തി​രെ തോ​മ​സ്​ ചാ​ണ്ടി​യു​ടെ സ​ഹോ​ദ​രി ലീ​ലാ​മ്മ ഈ​ശോ ന​ൽ​കി​യ അ​പ്പീ​ൽ കൃ​ഷി വ​കു​പ്പ് ത​ള്ളി.

അ​നു​മ​തി​യി​ല്ലാ​തെ നി​ലം നി​ക​ത്തി ലേ​ക്ക് പാ​ല​സ് റി​സോ​ർ​ട്ട്​​ ക​മ്പ​നി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ പാ​ര്‍ക്കി​ങ് ഗ്രൗ​ണ്ട് നി​ര്‍മി​ച്ച​ത് നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നാ​യി​രു​ന്നു ആ​ല​പ്പു​ഴ ക​ല​ക്ട​റാ​യി​രു​ന്ന അ​നു​പ​മ​യു​ടെ റി​പ്പോ​ർ​ട്ട്.

എ​ന്നാ​ൽ, വി​വാ​ദ പാ​ർ​ക്കി​ങ് ഗ്രൗ​ണ്ട് ലീ​ലാ​മ്മ ഈ​ശോ​യു​ടെ പേ​രി​ലു​ള്ള​താ​ണെ​ന്നാ​യി​രു​ന്നു റി​സോ​ർ​ട്ടി​​​െൻറ നി​ല​പാ​ട്. ലീ​ലാ​മ്മ ഈ​ശോ​യി​ൽ​നി​ന്ന്​ പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​മാ​ണി​തെ​ന്നാ​യി​രു​ന്നു തോ​മ​സ് ചാ​ണ്ടി​യു​ടെ വാ​ദം. ക​ല​ക്​​ട​റു​ടെ ഉ​ത്ത​ര​വ്​ ചോ​ദ്യം ചെ​യ്ത് തോ​മ​സ് ചാ​ണ്ടി ആ​ദ്യം ഹൈ​കോ​ട​തി​യി​ലെ​ത്തി.

എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് സ​ർ​ക്കാ​റാ​ണെ​ന്ന് ഹൈ​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് കൃ​ഷി​വ​കു​പ്പി​ന് അ​പ്പീ​ൽ ന​ൽ​കി​യ​ത്. നി​ർ​മാ​ണം ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ കൃ​ഷി​വ​കു​പ്പ് അ​പ്പീ​ൽ ത​ള്ളു​ക​യാ​യി​രു​ന്നു. ഉ​ത്ത​ര​വി​ൽ മ​ന്ത്രി ഒ​പ്പി​ട്ടു, അ​ടു​ത്ത​ദി​വ​സം ഉ​ത്ത​ര​വി​റ​ങ്ങും.

മാ​സ​ങ്ങ​ളോ​ളം നീ​ണ്ട തെ​ളി​വെ​ടു​പ്പി​നും നി​യ​മ​ന​ട​പ​ടി​ക​ള്‍ക്കു​മൊ​ടു​വി​ലാ​ണ് നി​ക​ത്തി​യ നെ​ല്‍വ​യ​ല്‍ പൂ​ര്‍വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ ക​ല​ക്ട​ർ ഉ​ത്ത​ര​വി​ട്ട​ത്. ക​രു​വേ​ലി പാ​ട​ശേ​ഖ​ര​ത്തി​ല്‍ നെ​ല്‍കൃ​ഷി​ക്ക്​ വെ​ള്ളം കൊ​ണ്ടു​പോ​കാ​നു​ള്ള ചാ​ല്​ കെ​ട്ടു​ന്ന​തി‍​​െൻറ മ​റ​വി​ലും പു​റം​ബ​ണ്ട് ബ​ല​പ്പെ​ടു​ത്തു​ന്ന​തി‍​​െൻറ മ​റ​വി​ലു​മാ​ണ് അ​ന​ധി​കൃ​ത നി​ക​ത്തും നി​ര്‍മാ​ണ​വും റി​സോ​ര്‍ട്ട് ക​മ്പ​നി ന​ട​ത്തി​യ​ത്.

Show Full Article
TAGS:agriculture department thomas chandy lake palace resort kerala news malayalam news 
Web Title - agriculture department directed to break parking ground with police protection -kerala news
Next Story