Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. അഹമ്മദ്​ ബാവപ്പ:...

ഡോ. അഹമ്മദ്​ ബാവപ്പ: കൃഷിയുടെ മാനവിക മുഖത്തിനായി ശബ്​ദിച്ച ഗവേഷകൻ

text_fields
bookmark_border
ahammed-bavappa
cancel

ആ​ന​ക്ക​ര (പാ​ല​ക്കാ​ട്): കോ​ക്ക​ന​ട്ട്​ മാ​ന്‍ (നാ​ളി​കേ​ര മ​നു​ഷ്യ​ൻ) എ​ന്നാ​ണ് ചൊ​വ്വാ​ഴ്​​ച വി​ട​പ​റ​ഞ്ഞ കാ​ർ​ഷി​ക ശാ​സ്​​ത്ര​ജ്​​ഞ​ൻ ഡോ. ​കെ.​വി. അ​ഹ​മ്മ​ദ്​ ബാ​വ​പ്പ​യെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വി​ളി​ച്ചി​രു​ന്ന​ത്. തെ​ങ്ങ്​, ക​മു​ക്​ ഗ​വേ​ഷ​ണ മേ​ഖ​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​​​െൻറ പ​ല ക​ണ്ടെ​ത്ത​ലു​ക​ളും കൗ​തു​ക​ക​ര​മാ​ണ്. തെ​ങ്ങു​ക​ള്‍ക്ക് ത​ടം​കീ​റി വ​ള​മി​ടു​ന്ന​തി​ന്​ അ​ദ്ദേ​ഹം എ​തി​രാ​യി​രു​ന്നു. സാ​ധാ​ര​ണ തെ​ങ്ങ് വ​ളം സ്വീ​ക​രി​ക്കു​ന്ന​ത് ദൂ​രെ​നി​ന്നാ​െ​ണ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്ന​ത്.

അ​തി​നാ​ൽ മൂ​ന്ന് മീ​റ്റ​ര്‍ അ​ക​ല​ത്തി​ൽ കു​ഴി​യെ​ടു​ത്ത് വേ​ണം വ​ള​മി​ടാ​ൻ. ഇ​താ​കുേ​മ്പാ​ൾ സ​മീ​പ​ത്തെ തെ​ങ്ങു​ക​ള്‍ക്കു​കൂ​ടി അ​തി​​​െൻറ ഗു​ണ​മു​ണ്ടാ​കും. ​മ​ഴ​ക്കു​മു​മ്പ്​ പ​റ​മ്പ്​ കൊ​ത്തു​ക​യും കി​ള​ക്കു​ക​യും ചെ​യ്യു​ന്ന​ത്​ മ​ണ്ണി​ന്​ ദോ​ഷം ചെ​യ്യു​മെ​ന്നാ​ണ്​ മ​റ്റൊ​രു നി​രീ​ക്ഷ​ണം. മേ​ൽ​മ​ണ്ണ്​ കി​ള​ച്ചി​ട്ടാ​ൽ ആ​ദ്യ​മ​ഴ​ക്ക്​ ഒ​ലി​ച്ചു​പോ​കും. അ​ങ്ങ​നെ ഫ​ല​ഭൂ​യി​ഷ്​​ട​ത ന​ഷ്​​ട​മാ​വു​ം. അ​നാ​​രോ​ഗ്യം അ​ല​ട്ടു​േ​മ്പാ​ഴും ക​ർ​മ​നി​ര​ത​നാ​യി​രു​ന്ന ഡോ. ​ബാ​വ​പ്പ വീ​ട്ടു​വ​ള​പ്പി​​ൽ കൃ​ഷി ചെ​യ്​​തി​രു​ന്നു. രാ​ജ്യം പൂ​ർ​ണ​മാ​യി ജൈ​വ​കൃ​ഷി​യി​ലേ​ക്ക്​ മ​ട​ങ്ങ​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം.

കാ​ർ​ഷി​ക ഉ​ൽ​പ​ന്ന ഇ​റ​ക്കു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്താ​രാ​ഷ്​​ട്ര ക​രാ​റു​ക​ൾ രാ​ജ്യ​ത്തി​ന്​ ​േദാ​ഷം ചെ​യ്യു​മെ​ന്ന്​ ഡോ. ​ബാ​വ​പ്പ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക്ഷാ​മം മ​റി​ക​ട​ക്കാ​ൻ സാ​േ​ങ്ക​തി​ക​വി​ദ്യ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഉ​ൽ​പാ​ദ​ന​ചെ​ല​വ്​ കു​റ​ച്ചു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ​േ​പ്രാ​ത്സാ​ഹ​നം ന​ൽ​ക​ണ​മെ​ന്നു​മു​ള്ള പ​ക്ഷ​ക്കാ​രാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രി​സ്ഥി​തി​ക്ക്​ ദോ​ഷ​ക​ര​മാ​യ​തി​നാ​ൽ അ​ന്ത​ക, ബി.​ടി വി​ത്തു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തെ ഡോ. ​ബാ​വ​പ്പ എ​തി​ർ​ത്തി​രു​ന്നു.

േതാ​ട്ട​വി​ള​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 185 പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്​. കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​​​െൻറ പ്ര​ഥ​മ ഡ​യ​റ​ക്ട​റാ​യി ഡോ. ​അ​ഹ​മ്മ​ദ്​ ബാ​വ​​പ്പ​യെ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​ത്ത​തും പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​യി. കോ​ഴി​ക്കോ​ട് കേ​ന്ദ്ര സു​ഗ​ന്ധ​വ്യ​ഞ്​​ജ​ന ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ന്​ അ​സ്ഥി​വാ​ര​മി​ട്ട​ത്​ അ​ദ്ദേ​ഹ​മാ​ണ്. മ​ദ്രാ​സ് സ​ർ‌​വ​ക​ലാ​ശാ​ല​യു​ടെ അ​ഞ്ച്​ സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ, എ​ഫ്.​എ.​ഒ അ​വാ​ർ​ഡ്, ഡോ. ​സി.​എ​സ്. വെ​ങ്കി​ട്ട​രാ​മ​ൻ അ​വാ​ർ​ഡ്, പ്ലാ​റ്റി​നം ജൂ​ബി​ലി അ​വാ​ർ​ഡ്, ഇ​ന്ത്യ​ൻ ജേ​സീ​സ് അ​ച്ചീ​വ​ർ അ​വാ​ർ​ഡ്, ലോ​ക സാ​മ്പ​ത്തി​ക കൗ​ൺ​സി​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഗോ​ൾ​ഡ് സ്​​റ്റാ​ർ മി​ല്ലേ​നി​യം അ​വാ​ർ​ഡ് എ​ന്നി​വ തേ​ടി​യെ​ത്തി.

വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യി​രു​ന്നു ഡോ. ​ബാ​വ​പ്പ. മു​സ്​​ലിം സ​മു​ദാ​യ​ത്തി​ന​ക​ത്ത് ശാ​സ്ത്ര​ബോ​ധ​വും വി​ജ്​​ഞാ​ന​മു​ന്നേ​റ്റ​വും ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ക​യും അ​തി​നാ​യി അ​ദ്ദേ​ഹം ഒ​രു​പാ​ട് ഇ​ട​പെ​ട​ൽ ന​ട​ത്തു​ക​യും ചെ​യ്​​തി​രു​ന്നു.

ശാസ്ത്രത്തെ ജനകീയവത്​കരിച്ച കാർഷിക വിദഗ്​ധൻ
ഔ​ദ്യോ​ഗി​ക പ​ദ​വി​യൊ​ഴി​ഞ്ഞാ​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ൽ വേ​റി​ട്ടു​നി​ന്ന ശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്നു അ​ന്ത​രി​ച്ച ഡോ. ​അ​ഹ​മ്മ​ദ് ബാ​വ​പ്പ. ശാ​സ്ത്ര​മേ​ഖ​ല​യി​ൽ നി​ൽ​ക്കു​മ്പോ​ഴും നാ​ട്ടി​ൻ​പു​റ​ത്തെ സാ​ധാ​ര​ണ ക​ർ​ഷ​ക​ർ​ക്കെ​ന്നും പു​തി​യ കൃ​ഷി​രീ​തി​ക​ൾ പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​ൽ ത​ൽ​പ​ര​നാ​യി​രു​ന്ന അ​ദ്ദേ​ഹം തോ​ട്ട​വി​ള മേ​ഖ​ല​യി​ൽ ശാ​സ്ത്ര​ത്തെ ജ​ന​കീ​യ​വ​ത്​​ക​രി​ച്ചു. ജൈ​വ​കൃ​ഷി മു​ന്നേ​റ്റം, സു​ര​ക്ഷി​താ​ഹാ​രം, ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​പ്പു​റം, പ്ര​വൃ​ത്തി​യി​ലൂ​ടെ മാ​തൃ​ക​യാ​യി. മ​ല​യാ​ളി​യു​ടെ കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ലെ ന​വോ​ത്ഥാ​ന നാ​യ​ക​നെ​ന്ന്​ ത​ന്നെ വി​ശേ​ഷി​പ്പി​ക്കാം.

വ​ട്ടം​കു​ളം മോ​ഡ​ൽ ഗ്രാ​മീ​ണ സു​ര​ക്ഷി​താ​ഹാ​രം, എ​ട​പ്പാ​ളി​ൽ​നി​ന്ന് തു​ട​ക്കം കു​റി​ച്ച സ​ൺ​ഡേ ഫാ​മി​ങ്​ എ​ന്നി​വ​യു​ടെ സൂ​ത്ര​ധാ​ര​നും ഡോ. ​അ​ഹ​മ്മ​ദ് ബാ​വ​പ്പ​യാ​ണ്. പു​തു​ത​ല​മു​റ പാ​ട​ത്തേ​ക്കി​റ​ങ്ങു​ന്ന​ത് ഇ​പ്പോ​ൾ പ​തി​വാ​യ സ​മൂ​ഹ​ത്തി​ൽ സ​ൺ​ഡേ ഫാ​മി​ങ്ങി​ലൂ​ടെ പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് ഇ​തി​ന്​ തി​രി​കൊ​ളു​ത്തി​യ​ത് ഡോ. ​അ​ഹ​മ്മ​ദ് ബാ​വ​പ്പ​യു​ടെ ദീ​ർ​ഘ വീ​ക്ഷ​ണ​മാ​യി​രു​ന്നു. കു​രു​മു​ള​ക് വ​ള്ളി​ക​ളു​ടെ വ്യാ​പ​ന​ത്തി​നാ​യി റാ​പ്പി​ഡ് മ​ൾ​ട്ടി​പ്ലി​ക്കേ​ഷ​നെ​ന്ന ചെ​ല​വു​കു​റ​ഞ്ഞ കാ​ർ​ഷി​ക രീ​തി​യി​ലൂ​ടെ വീ​ട്ട​മ്മ​മാ​രെ കാ​ർ​ഷി​ക രം​ഗ​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​നാ​യി. തെ​ങ്ങു​കൃ​ഷി​യെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്ത മ​റ്റൊ​രു കൃ​ഷി ശാ​സ്ത്ര​ജ്ഞ​നി​ല്ലെ​ന്ന് നി​സ്സം​ശ​യം പ​റ​യാം.

–അ​ബ്​​ദു​ൽ ജ​ബ്ബാ​ർ (ത​വ​നൂ​ർ കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAgricultural ScientistDr Ahammed Bavappa
News Summary - Agricultural Scientist Dr Ahammed Bavappa -Kerala News
Next Story