Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാർഷിക വിളകൾ സാമൂഹിക...

കാർഷിക വിളകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു

text_fields
bookmark_border
കാർഷിക വിളകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു
cancel

ച​ക്ക​ര​ക്ക​ല്ല്: കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ച് സ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ പ്ര​തി​കാ​രം. കൂ​ടാ​ളി താ​ഴ​ത്ത് വീ​ടി​ന് സ​മീ​പം അ​നാ​മി​ക ഹൗ​സി​ൽ കോ​ൺ​ട്രാ​ക്റാ​യ അ​നി​ൽ കു​മാ​ർ വീ​ടി​നു സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യി​ൽ​നി​ന്ന് മൂ​ന്ന് ഹെ​ക്ട​റോ​ളം പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്ത പ​ച്ച​ക്ക​റി​ക​ളാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​ത്. 40 ഓ​ളം വാ​ഴ​ക​ളും വി​ള​വെ​ത്തി​യ പ​യ​റു​മാ​ണ് ഞാ​യ​റാ​ഴ്ച അ​ർ​ധരാ​ത്രി​യോ​ടെ ന​ശി​പ്പി​ച്ച​ത്. ഉ​ണ​ക്കാ​നി​ട്ട 130 ഓ​ളം റ​ബ​ർ ഷീ​റ്റും മോ​ഷണം പോ​യി. ത​ന്റെ കൃ​ഷി​യി​ട​ത്തി​നു സ​മീ​പ​ത്ത് നി​ന്ന് സ്ഥി​ര​മാ​യി ചി​ല​ർ മ​ദ്യ​പി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത​തി​ന്റെ പ്ര​തി​കാ​ര​മാ​യി​രി​ക്കാം വി​ള​ക​ൾ ന​ശി​പ്പി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് അ​നി​ൽ​കു​മാ​ർ പ​റ​യു​ന്നു. മ​ട്ട​ന്നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കൃ​ഷി മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് അ​നി​ൽ കൂ​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:agriculturaldestroyedanti socials
News Summary - Agricultural crops were destroyed by the anti-socials
Next Story