Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എൻ.ഡി.പിയുമായുള്ള ഐക്യത്തോട് യോജിപ്പ്; തുഷാർ വെള്ളാപ്പള്ളിയെ മകനെ പോലെ സ്വീകരിക്കും -സുകുമാരൻ നായർ

text_fields
bookmark_border
G Sukumaran Nair
cancel
camera_alt

ജി സുകുമാരൻ നായർ

തിരുവനന്തപുരം: എസ്.എൻ.ഡി.പിയുമായുള്ള ഐക്യത്തോട് യോജിപ്പെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. തുഷാർ വെള്ളാപ്പള്ളിയുടെ ​നേതൃത്വത്തിലുള്ള സംഘത്തെ താൻ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിയെ ഒരു മകനെ പോ​ലെ താൻ സ്വീകരിക്കുമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. സംഘടനയിലെ ഭൂരിപക്ഷം പേരും ഐക്യത്തെ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും സുകുമാരൻ നായർ പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞാലും എസ്.എൻ.ഡി.പിയുമായുള്ള ഐക്യം തുടരും. രാഷ്ട്രീയമായി സമദൂരമെന്ന നിലപാട് എൻ.എസ്.എസ് തുടരും. സമുദായംഗങ്ങൾക്ക് ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഈ കാലഘട്ടത്തിൽ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ഐക്യത്തിന് കഴിയുമെന്നും സുകുമാരൻ നായർ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. വി.ഡി സതീശൻ വലിയ ഉമ്മാക്കിയല്ലെന്ന് സുകുമാരൻ നായർ പറഞ്ഞു. കോൺഗ്രസുകാരാണ് വി.ഡി സതീശനെ പറഞ്ഞ് വലിയ ആളാക്കുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.

എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യത്തിൽ ഭയം രാഷ്ട്രീയക്കാർക്ക് മാത്രമാണെന്നും ജി.സുകുമാരൻ നായർ പറഞ്ഞു. ശബരിമല സ്വർ​ണ്ണക്കൊള്ള തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന് വേണ്ടിയല്ല എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്.എൻ.ഡി.പിക്ക് മുസ്‍ലിം വിരോധമില്ല; സതീശന്റെ വാക്കുകളെ അവജ്ഞയോടെ തള്ളുന്നു - വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിന് മുസ്‍ലിം വിരോധമില്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്‍ലിം ലീഗിനെതിരെ പറയുന്നത് മുസ്‍ലിം സമുദായത്തിനെതിരെ പറയുന്നതായി ചിത്രീകരിക്കുകയാണ്. എൻ.എസ്.എസുമായി ഇനി ഒരിക്കലും കൊമ്പുകോർക്കില്ലെന്നും വെള്ളാപ്പള്ളി ​നടേശൻ പറഞ്ഞു. വി.ഡി സതീശൻ പുകഞ്ഞ കൊള്ളിയാണെന്നും ഇനി അക്കാര്യത്തിൽ ചർച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.

സുകുമാരൻ നായരുമായുള്ള തുടർ ചർച്ചക്കായി തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുമായി സംസാരിച്ചതിന് ശേഷം ചർച്ച നടത്താനുള്ള തീയതി തീരുമാനിക്കും. വിവാദ പ്രസ്താവനയിൽ സജി ചെറിയാൻ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മുസ്‍ലിം സംഘടനകൾ ഉൾപ്പടെ ആരുമായും സഹകരിക്കാൻ തയാറാണെന്ന് തുഷാർ വെള്ളാപ്പള്ളിയും പറഞ്ഞു. മുസ്‍ലിം ലീഗ് ഒഴികെയുള്ള സംഘടനകളുമായി ചർച്ച നടത്താൻ തയാറാണ്. ജമാഅത്തെ ഇസ്‍ലാമിയുമായും ചർച്ച നടത്താൻ തയാറാണെന്നും വെളളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

ഇന്ന് നടന്ന എസ്.എൻ.ഡി.പിയുടെ യോഗത്തിൽ എൻ.എസ്.എസ് ഐക്യം സംബന്ധിച്ച് പ്രമേയം പാസാക്കിയിരുന്നു. ഐക്യ നീക്കത്തിന് യോഗം പിന്തുണ അറിയിക്കുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Agree with unity with SNDP; Will accept Thushar Vellappally like a son - Sukumaran Nair
Next Story