Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഗ്നിവീർ അപേക്ഷ ക്ഷണിച്ചു: 16 മുതൽ ഓൺലൈനായി രജിസ്ട്രേഷൻ; 7 ജില്ലക്കാർക്ക് അവസരം

text_fields
bookmark_border
അഗ്നിവീർ അപേക്ഷ ക്ഷണിച്ചു: 16 മുതൽ ഓൺലൈനായി രജിസ്ട്രേഷൻ; 7 ജില്ലക്കാർക്ക് അവസരം
cancel

തിരുവനന്തപുരം: കരസേനയിൽ അഗ്നിവീർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 16 മുതൽ മാർച്ച് 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ (10-ാം ക്ലാസ്, എട്ടാം പാസ്), അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്കായാണ് ഓൺലൈൻ രജിസ്റ്റർ ചെയ്യേണ്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

കരസേനാ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇത്തവണ മുതൽ കാതലായ മാറ്റമുണ്ട്. റിക്രൂട്ട്‌മെന്റ് റാലിക്ക് മുമ്പ് ഓൺലൈൻ പൊതുപ്രവേശന പരീക്ഷ നടത്തുന്നതാണ് പുതിയ രീതി.

നിർദിഷ്‌ട വിഭാഗങ്ങൾക്ക് രജിസ്‌ട്രേഷനുള്ള പ്രായം, വിദ്യാഭ്യാസം, യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫിസ് 2023 ഫെബ്രുവരി 16-ന് അപ്‌ലോഡ് ചെയ്യും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Agniveer: Online Registration from 16
Next Story