Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആളൊഴിഞ്ഞ വീട്ടിൽ വയോധിക പുഴുവരിച്ച് അർധബോധാവസ്ഥയിൽ

text_fields
bookmark_border
ആളൊഴിഞ്ഞ വീട്ടിൽ വയോധിക പുഴുവരിച്ച് അർധബോധാവസ്ഥയിൽ
cancel

തൃശൂർ: വീണ്ടും മനുഷ്യത്വം മരവിച്ച് സാംസ്കാരിക നഗരി. പുഴുവും ഉറുമ്പുമരിച്ച് അർധബോധാവസ്ഥയിൽ വയോധികയെ ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തി. പൂങ്കുന്നം സീതാറാം മിൽ ലെയിനിൽ തെക്കുമുറി വീട്ടിൽ കോമളത്തിനെയാണ് പൂങ്കുന്നത്തെ വീട്ടിനുള്ളിൽ പുഴുവരിച്ച് അർധബോധാവസ്ഥയിൽ നാട്ടുകാർ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. അവിവാഹിതയായ ഇവർ ദിവസങ്ങൾക്ക് മുമ്പ് അസുഖത്തെ തുടർന്ന് പൂങ്കുന്നത്തെ വീട്ടിൽനിന്ന്​ ബന്ധുവീട്ടിലേക്ക്​ പോയിരുന്നു. എന്നാൽ ബന്ധുക്കൾ കോമളത്തെ വീണ്ടും ഈ വീട്ടിൽതന്നെ കൊണ്ടുവിട്ട് ആരോടും പറയാതെ പോയെന്നാണ് പറയുന്നത്. 

വീട്ടിനുള്ളിൽനിന്ന്​ ഞരക്കം കേട്ടതിനെ തുടർന്ന് അയൽക്കാർ നോക്കിയപ്പോഴാണ്​  പുഴുവും ഉറുമ്പും അരിച്ച നിലയിൽ കോമളത്തെ കണ്ടത്. ഇൗ അവസ്​ഥയിൽ നാലുദിവസമെങ്കിലും കഴിഞ്ഞിട്ടുണ്ടാകുമെന്ന് പൊലീസ് പറയുന്നു. തീരെ അവശനിലയിലായിരുന്നു. കോമളത്തി​​​െൻറ സഹോദരൻമാരും സഹോദരിയുമെല്ലാം തൃശൂരിൽതന്നെ താമസിക്കുന്നുണ്ടെന്ന് അയൽവാസികൾ പറയുന്നു. എന്നാൽ ഇവരുടെ വിവരങ്ങളൊന്നും അറിയില്ല. 

ഇവിടെ വന്നുപോകാറുള്ള ബന്ധുവിനെ ബന്ധപ്പെടാൻ ശ്രമിക്കുന്നതായി പൊലീസ് അറിയിച്ചു. ഡിവിഷൻ കൗൺസിലർ ഐ. ലളിതാംബികയും പൊതുപ്രവർത്തകൻ കെ. കേശവദാസുമാണ്​ പൊലീസി​​െൻറ സഹായത്തോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്​.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aged woman abandoned in home- Kerala news
Next Story