പ്രായമായാൽ മാതാപിതാക്കളെ വേണ്ട; മനോഭാവത്തിൽ മാറ്റം വേണം -വനിത കമീഷൻ
text_fieldsആലപ്പുഴ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിൽ വനിതാ കമീഷൻ അംഗം വി.ആർ. മഹിളാമണി പരാതി കേൾക്കുന്നു
ആലപ്പുഴ: പ്രായമായ സ്തീകളെ മക്കൾ സംരക്ഷിക്കപ്പെടാത്ത സാഹചര്യം പല വീടുകളിലുമുണ്ടെന്നും ഇത് ഗൗവരമായി കാണണമെന്നും വനിതാ കമീഷൻ വി.ആര്. മഹിളാമണി. ആലപ്പുഴ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അവർ.
പരിഗണിച്ച കേസുകളുടെ പൊതുസ്വഭാവം നോക്കുമ്പോള്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന പതിവ് പ്രശ്നങ്ങള്‍ക്ക് പുറമെയാണ് മുതിര്‍ന്ന സ്ത്രീകള്‍ നേരിടുന്ന ഒറ്റപ്പെടല്‍. ഇത് ഗൗരവമുള്ള പുതിയ സാഹചര്യമായി മാറുന്നുണ്ട്. മാതാപിതാക്കളോട് സ്നേഹവും ഉത്തരവാദിത്തവും മക്കള്‍ക്കില്ലാത്ത സാഹചര്യം ആശങ്ക സൃഷ്ടിക്കുന്നു. മാതാപിതാക്കളെ നോക്കാന്‍ കഴിയില്ലെന്ന മക്കളുടെ വാശി കേള്‍ക്കുമ്പോള്‍ വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നു. മനോഭാവത്തിൽ മാറ്റമുണ്ടാകണം -അവർ പറഞ്ഞു
വീടുകളില്‍ മക്കളെ സ്നേഹിക്കാനും മക്കള്‍ മുതിര്‍ന്ന ആളുകളെ ഉള്‍പ്പെടെ സ്നേഹിക്കാനും മാതൃക കാട്ടണം. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് വനിതാ കമീഷന് പ്രാധാന്യം നല്‍കുന്നതെന്നും അവർ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എല്ലാ ജില്ലകളിലും സെമിനാറുകള്‍ നടത്തി.
മുതിര്‍ന്ന സ്ത്രീകള്‍ക്ക് സംരക്ഷണമൊരുക്കുന്നതിലും ബോധവത്കരണത്തിനും തദ്ദേശ സ്ഥാപനങ്ങളിലെ ജാഗ്രതസമിതികള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും വനിതാ കമീഷൻ ചൂണ്ടിക്കാട്ടി. സിറ്റിങ്ങിൽ 26 പരാതികള്‍ പരിഹരിച്ചു. എട്ടെണ്ണം പൊലീസ് റിപ്പോര്‍ട്ട് തേടി. രണ്ട് പരാതികള്‍ കൗണ്‍സലിങ്ങിന് നൽകി. അടുത്ത അദാലത്തിലേക്ക് 46 പരാതികള്‍ മാറ്റി. ആകെ 82 പരാതികളാണ് പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

