Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃപ്തിയെ തടഞ്ഞ സംഭവം:...

തൃപ്തിയെ തടഞ്ഞ സംഭവം: കെ. സുരേന്ദ്രനെതിരെ കേസ്​

text_fields
bookmark_border
തൃപ്തിയെ തടഞ്ഞ സംഭവം: കെ. സുരേന്ദ്രനെതിരെ കേസ്​
cancel

നെടുമ്പാശ്ശേരി: ശബരിമല ദർശനത്തിന്​ എത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തിൽനിന്ന്​ ഇറങ്ങാനനുവദിക്കാതെ തടഞ്ഞു​െവച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ നെടുമ്പാശ്ശേരി പൊലീസ്​ കേസെടുത്തു. അനധികൃതമായി സംഘംചേരൽ, വിമാനത്താവളത്തിൽ മുദ്രാവാക്യം വിളി പാടില്ലെന്ന ഹൈകോടതി വിധി ലംഘിക്കൽ, പ്രവർത്തകരെ അക്രമത്തിന് േപ്രരിപ്പിക്കൽ തുടങ്ങി ഐ.പി.സി 143, 147, 283 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

സ്​റ്റേഷനിൽനിന്ന്​ ജാമ്യം അനുവദിക്കാവുന്ന വകുപ്പുകളായതിനാൽ തിടുക്കത്തിൽ അറസ്​റ്റ് രേഖപ്പെടുത്താനിടയില്ല. കണ്ടാലറിയാവുന്ന 200 പേർക്കെതിരെയാണ് കേസെടുത്തത്. മറ്റുപ്രതികളെ ഓരോരുത്തരെയായി സ്​റ്റേഷനിൽ വിളിച്ചുവരുത്തി അറസ്​റ്റ് രേഖപ്പെടുത്തിയശേഷം സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k surendrankerala newsTrupti Desaimalayalam newsSabarimala News
News Summary - Again Case Registered to K Surendran For Stopping Trupti Desai sabarimala-kerala news
Next Story