എ.ജി റിപ്പോർട്ട്: സ്വകാര്യ മരുന്ന് കമ്പനിക്ക് വായ്പ: 40 കോടിയുടെ നഷ്ടം
text_fieldsതിരുവനന്തപുരം: ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് സ്വകാര്യ മരുന്നുനിർമാണ കമ്പനിക്ക് വായ്പ അനുവദിച്ചതിൽ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ ലിമിറ്റഡിന് (കെ.എസ്.ഐ.ഡി.സി) 40 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് എ.ജിയുടെ പ്രാഥമിക റിപ്പോർട്ട്.
2019 ജൂൺ 30ന് 72 കോടി രൂപ കുടിശ്ശിക അടയ്ക്കാനുണ്ടായിരുന്ന കമ്പനിക്ക് വീണ്ടും മൂന്നു കോടി വായ്പ അനുവദിച്ചതെന്നാണ് എ.ജിയുടെ കണ്ടെത്തൽ. കമ്പനി ഈടായി നൽകിയ ഭൂമിയുടെ മൂല്യം 30 കോടി മാത്രമായിരുന്നു. കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടിയില്ലാത്താണ് 40 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയത്. ഈടായി നൽകിയ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളും സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായില്ല. എ.ജിയുടെ പ്രാഥമിക റിപ്പോർട്ട് കെ.എസ്.ഐ.ഡി.സിക്ക് ഒക്ടോബറിൽ കൈമാറിയിരുന്നു. മറുപടി നൽകിയിട്ടില്ല. കഴിഞ്ഞ അഞ്ചുവർഷത്തെ കെ.എസ്.ഐ.ഡി.സി പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരിശോധനയും നടന്നിട്ടുണ്ട്.