Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മിച്ചഭൂമിഏറ്റെടുക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഗുരുതര വീഴ്ചയെന്ന് എ.ജി റിപ്പോർട്ട്

text_fields
bookmark_border
മിച്ചഭൂമിഏറ്റെടുക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഗുരുതര വീഴ്ചയെന്ന് എ.ജി റിപ്പോർട്ട്
cancel

തൃ​ശൂ​ർ: മി​ച്ച​ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ലും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലും സം​സ്ഥാ​ന ലാ​ൻ​ഡ് ബോ​ർ​ഡ് ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്ന് അ​ക്കൗ​ണ്ട​ന്റ് ജ​ന​റ​ലി​ന്റെ റി​പ്പോ​ർ​ട്ട്. സം​സ്ഥാ​ന​ത്ത് മി​ച്ച​ഭൂ​മി​യാ​യി പ്ര​ഖ്യാ​പി​ച്ച 3517.1573 ഹെ​ക്ട​റി​ൽ വ​ലി​യൊ​രു ഭാ​ഗം ഇ​തു​വ​രെ ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ഈ ​കാ​ല​താ​മ​സം ഭൂ​പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കാ​തി​രി​ക്കു​ന്ന​തി​നും യോ​ഗ്യ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഭൂ​മി പു​ന​ർ​വി​ത​ര​ണം ചെ​യ്യു​ന്ന​ത് ത​ട​യു​ന്ന​തി​നും ഇ​ട​യാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

മി​ച്ച​ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​ത്തി​ന് പു​റ​മേ, 887.0421 ഹെ​ക്ട​ർ മി​ച്ച​ഭൂ​മി വി​ത​ര​ണം ചെ​യ്യ​പ്പെ​ടാ​തെ കി​ട​ക്കു​ന്നു. ഈ ​ഭൂ​മി വി​ത​ര​ണം ചെ​യ്യാ​ത്ത​ത് ഭൂ​പ​രി​ഷ്ക​ര​ണ പ്ര​ക്രി​യ​യി​ൽ കാ​ര്യ​ക്ഷ​മ​ത​യി​ല്ലാ​യ്മ​യി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. ഇ​ത് ഭൂ​ര​ഹി​ത​ർ​ക്കും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട സ​മൂ​ഹ​ങ്ങ​ൾ​ക്കും വേ​ണ്ടി​യു​ള്ള സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും.

കോ​ട്ട​യം പോ​ലു​ള്ള ചി​ല ജി​ല്ല​ക​ളി​ൽ ഏ​റ്റെ​ടു​ക്കാ​നോ വി​ത​ര​ണം ചെ​യ്യാ​നോ ഉ​ള്ള മി​ച്ച​ഭൂ​മി താ​ര​ത​മ്യേ​ന കു​റ​വാ​ണ്. അ​തേ​സ​മ​യം പാ​ല​ക്കാ​ട്-221, മ​ല​പ്പു​റം-490, കാ​സ​ർ​കോ​ട്-761 ഹെ​ക്ട​ർ വീ​തം മി​ച്ച​ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ണ്ട്. ഇ​ത് ജി​ല്ല അ​ല്ലെ​ങ്കി​ൽ താ​ലൂ​ക്ക് ത​ല​ത്തി​ലു​ള്ള സാ​ധ്യ​മാ​യ ഭ​ര​ണ​പ​ര​മാ​യ ത​ട​സ്സ​ങ്ങ​ളി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡു​ക​ൾ ശേ​ഷി​ക്കു​ന്ന മി​ച്ച​ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് സം​സ്ഥാ​ന ലാ​ൻ​ഡ് ബോ​ർ​ഡ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൂ​ടു​ത​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ജി​ല്ല​ക​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​പ​ടി വേ​ണം. നി​യ​മം ഉ​ദ്ദേ​ശി​ക്കു​ന്ന​തു​പോ​ലെ ഭൂ​മി​യു​ടെ തു​ല്യ​മാ​യ പു​ന​ർ​വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​ൻ താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡു​ക​ൾ മി​ച്ച​ഭൂ​മി വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ശി​പാ​ർ​ശ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landaccountantGeneralsurplus land
News Summary - AG report finds serious shortcomings in acquiring and distributing surplus land
Next Story