Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭരണഘടനയുടെ അപ്പുറത്ത്​...

ഭരണഘടനയുടെ അപ്പുറത്ത്​ അധികാരമു​െണ്ടന്ന്​ ആരു പറഞ്ഞാലും അംഗീകരിക്കില്ല -കാനം

text_fields
bookmark_border
Kanam-Rajendran
cancel

കോട്ടയം: ഭരണഘടനയുടെ അപ്പുറത്ത്​ അധികാരമുണ്ടെന്ന്​ ആരു പറഞ്ഞാലും അംഗീകരിക്കാനാവില്ലെന്ന്​ സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എ.ജിയുടെ നിയമനുമായി ബന്ധപ്പെട്ടും അദ്ദേഹത്തി​​െൻറ അധികാരം എന്താണെന്നും കുറച്ചു കൂടി സാവധാനത്തോടെ വായിച്ചു നോക്കിയാൽ കാര്യങ്ങൾ മനസ്സിലാകും. അത്​ വിവാദത്തിലേക്ക്​ കൊണ്ടുപോകാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്നും കാനം വ്യക്തമാക്കി. കോട്ടയത്ത്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭരണഘടനയുടെ 165, ഒന്ന്​, രണ്ട്​, മൂന്ന്​ അനു​​ച്ഛേദത്തിലാണ്​ എ.ജിയുടെ അധികാരത്തെക്കുറിച്ച്​ പറയുന്നത്​. 1994ൽ സുപ്രീം​േകാടതി വിധിയിൽ സർക്കാറും എ.ജിയുമായുള്ള ബന്ധം അഭിഭാഷകനും കക്ഷിയും തമ്മിലുള്ളതുപോലെയാണെന്ന്​ വളരെ വ്യക്തമാക്കിയിട്ടുണ്ട്​. സ്വതന്ത്ര സ്ഥാപനമായ എ.ജിയുടെ ഒാഫിസിലെ ഭരണഘടനപരമായ കാര്യങ്ങൾ സർക്കാർ പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കേരളത്തി​​െൻറ മികവും സംഭാവനയും രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ ആവർത്തിച്ചു​ ചൂണ്ടിക്കാണിച്ചത്​ ബി.ജെ.പിയുടെ കള്ളപ്രചാരണത്തിനും യോഗി ആദിത്​ നാഥിനും അമിത്​ഷാക്കുമുള്ള മറുപടിയാണ്​. കേരളത്തെ ഇകഴ്​ത്തി കാട്ടാൻ ശ്രമിച്ച കുമ്മനത്തി​​​െൻറ പ്രചാരണത്തിനും അ​ദ്ദേഹം മറുപടി നൽകിയതിൽ സന്തോഷമുണ്ട്​. കർണാടകയിൽ ടിപ്പു സുൽത്താ​​െൻറ ശതാബ്​ദി ആഘോഷങ്ങളുടെ ഭാഗമായി കോൺഗ്രസ്​ സർക്കാറിനെതിരെ ബി.ജെ.പി ശക്തമായ നിലപാട്​ സ്വീകരിക്കു​േമ്പാൾ ചരിത്രത്തിൽ ടിപ്പുവി​​െൻറ സംഭാവനകളെ അനുസ്​മരിച്ച​ രാഷ്​ട്രപതിയുടെ പ്രസംഗം ഏറെ ശ്രദ്ധേയമായെന്നും കാനം പറഞ്ഞു. 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikanam rajendrankerala newsConstitutionmalayalam newsAG Office
News Summary - AG Office Power is not Above the Constitution says Kanam Rajendran -Kerala News
Next Story