Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡനത്തെ തുടർന്ന്...

പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ മാതാവ് പ്രതിയുടെ വീട്ടിൽ വിട്ടു; 18കാരൻ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

കാ​ഞ്ഞ​ങ്ങാ​ട്: സൗ​ഹൃ​ദം ന​ടി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വി​നെ പോ​ക്സോ കേ​സി​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ളി​ച്ചാ​ൽ കൊ​ള​പ്രം സ്വ​ദേ​ശി​യാ​യ 18 കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. രാ​ജ​പു​രം എ​സ്.​ഐ കെ. ​മു​ര​ളീ​ധ​ര​നാ​ണ് യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ബേ​ഡ​കം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 17 കാ​രി​യാ​ണ് പീ​ഡന​ത്തി​നി​ര​യാ​യ​ത്. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് ഗ​ർ​ഭി​ണി​യാ​ണെ​ന്ന് മ​ന​സ്സിലാ​യ​ത്. ഇ​തോ​ടെ മാ​താ​വ് പെ​ൺ​കു​ട്ടി​യെ പ്ര​തി​യു​ടെ വീ​ട്ടി​ൽ കൊ​ണ്ടാ​ക്കി. സം​ഭ​വം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ വി​വ​രം പൊ​ലീ​സി​ലു​മെ​ത്തി. രാ​ജ​പു​രം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വെ​ച്ചാ​യി​രു​ന്നു പീ​ഡ​നം. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പൊ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പീ​ഡ​നം ന​ട​ന്ന സ​മ​യ​ത്ത് പ്ര​തി​ക്ക് 18 വ​യ​സ്സ് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണ് പൊ​ലീ​സ്. പെ​ൺകു​ട്ടി​യെ പ​രി​ശോ​ധി​ച്ച് ഡോ​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് തേ​ടും. പ്ര​തി​യെ ഹോ​സ്ദു​ർ​ഗ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പോ​ക്സോ, പീ​ഡ​നം വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSexual assaultKasargod News
News Summary - After the torture the pregnant girl was left by the mother at the accused's house-18-year-old arrested
Next Story