
മുസ്ലിം ലീഗ് നേതൃത്വത്തിന് പിന്നാലെ കെ.വി. തോമസും താമരശ്ശേരി ബിഷപ്പിനെ കണ്ടു
text_fieldsകോഴിക്കോട്: മുസ്ലിം ലീഗ് നേതൃത്വം താമരശ്ശേരി ബിഷപ്പിനെ സന്ദർശിച്ചതിന് പിന്നാലെ കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ.വി. തോമസും ബിഷപ്പുമായി ചർച്ച നടത്തി. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിലുമായി ചർച്ച നടത്തിയത്.
വയനാട്ടിലേക്കുള്ള യാത്രാമധ്യേ ബിഷപ്പിനെ കണ്ടു എന്നാണ് പറയുന്നത്. അതേസമയം, ലീഗിൽനിന്ന് മണ്ഡലം കോൺഗ്രസ് ആവശ്യപ്പെടുകയും താമരശ്ശേരി രൂപതയും ഇതേ ആവശ്യമുന്നയിക്കുകയും ചെയ്ത സാഹചര്യത്തിൽ കെ.പി.സി.സി വർക്കിങ് പ്രസിഡൻറിെൻറ ബിഷപ്ഹൗസ് സന്ദർശനം ശ്രദ്ധേയമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
