അഡീഷണൽ സെക്രട്ടറിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും കോവിഡ്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊളിറ്റിക്കൽ സെക്രട്ടറിക്കും രോഗം ബാധിച്ചത്.
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് രോഗം ബാധിച്ചതിനാൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ ജീവനക്കാർ ക്വാറന്‍റീനിൽ പ്രവേശിച്ചിരുന്നു. ഇദ്ദേഹത്തെ മെഡിക്കൽ കോളഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെയാണ് സി.എം രവീന്ദ്രന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

