Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്‌.ഐ.ആറിനു ശേഷം...

എസ്‌.ഐ.ആറിനു ശേഷം കേരളത്തിൽ 2.43 ലക്ഷം വോട്ടര്‍മാര്‍ കൂടി

text_fields
bookmark_border
Election
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 2,71,96,936 വോ​ട്ട​ര്‍മാ​ര്‍. 1,32,20,811 പു​രു​ഷ​ന്‍മാ​രും 1,39,21,868 സ്ത്രീ​ക​ളും. 273 ട്രാ​ന്‍സ്‌​ജെ​ന്‍ഡ​ര്‍ വോ​ട്ട​ര്‍മാ​രു​മു​ണ്ട്. കൂ​ടാ​തെ 53,984 സ​ർ​വി​സ് വോ​ട്ട​ര്‍മാ​രു​ണ്ട്. എ​സ്‌.​ഐ.​ആ​റി​നു​ശേ​ഷം പു​റ​ത്തി​റ​ക്കി​യ അ​ന്തി​മ പ​ട്ടി​ക​യി​ല്‍ 2,69,53,644 വോ​ട്ട​ര്‍മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട്​ 2,43,292 പേ​ർ​കൂ​ടി ചേ​ർ​ക്ക​പ്പെ​ട്ടു.

പ​ട്ടി​ക​യി​ൽ പേ​ര്​ ചേ​ർ​ക്കാ​ൻ മാ​ർ​ച്ച്​ 15വ​രെ ന​ൽ​കി​യ അ​പേ​ക്ഷ​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രി​ക​യാ​ണ്. അ​വ​രു​ടെ പേ​രു​ക​ൾ കൂ​ടി ചേ​ർ​ത്ത​താ​കും അ​ന്തി​മ പ​ട്ടി​ക. പ്ര​വാ​സി വോ​ട്ട​ര്‍മാ​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ത്ത​വ​ണ വ​ന്‍വ​ര്‍ധ​ന​യു​ണ്ട്​- 2,42,093 പ്ര​വാ​സി വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 2,04,218 പു​രു​ഷ​ന്‍മാ​രും 37,867 സ്ത്രീ​ക​ളു​മാ​ണ്. എ​ട്ട് ട്രാ​ന്‍സ്‌​ജെ​ന്‍ഡ​റു​ക​ളു​മു​ണ്ട്.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് സം​സ്ഥാ​ന​ത്ത് 30,471 പോ​ളി​ങ് ബൂ​ത്തു​ക​ളാ​ണ് ക്ര​മീ​ക​രി​ക്കു​ക. 1.75 ല​ക്ഷം ജീ​വ​ന​ക്കാ​രെ പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​രാ​യി വി​ന്യ​സി​ക്കു​മെ​ന്ന്​ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ ര​ത്ത​ന്‍ യു. ​ഖേ​ല്‍ക്ക​ര്‍ അ​റി​യി​ച്ചു. ഇ​തു​വ​രെ 2,040 പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 145 ക​മ്പ​നി കേ​ന്ദ്ര​സേ​ന തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ള്‍ക്കു​ണ്ടാ​കും.

മാ​ര്‍ച്ച് 15നു ​ശേ​ഷം അ​പേ​ക്ഷി​ച്ച​വ​രെ ഇ​ത്ത​വ​ണ​ത്തെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഖേ​ല്‍ക്ക​ര്‍ ആ​വ​ർ​ത്തി​ച്ചു. അ​പേ​ക്ഷ​ക​ളി​ല്‍ ബി.​എ​ല്‍.​ഒ, ഇ.​ആ​ര്‍.​ഒ ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​ണ്ട്. ഫീ​ല്‍ഡ് പ​രി​ശോ​ധ​ന, രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​വ​യും വേ​ണം. ഇ​തെ​ല്ലാം പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ഒ​രാ​ഴ്ച വേ​ണ്ടി​വ​രും. ഏ​പ്രി​ല്‍ ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 85 ശ​ത​മാ​നം പേ​രെ വോ​ട്ട് ചെ​യ്യി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommisonSIR
News Summary - After SIR, 2.43 lakh more voters in Kerala
Next Story