Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാത്തിരി​പ്പിനൊടുവിൽ...

കാത്തിരി​പ്പിനൊടുവിൽ ശമ്പള കമീഷൻ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
കാത്തിരി​പ്പിനൊടുവിൽ ശമ്പള കമീഷൻ പ്രവർത്തനമാരംഭിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച പ​ന്ത്ര​ണ്ടാം ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​മീ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​യേ​റ്റി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ബ്ലോ​ക്കി​ലാ​ണ്​ ഓ​ഫി​സ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മൂ​ന്നു​​മാ​സ​മാ​ണ്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​നു​ള്ള കാ​ലാ​വ​ധി.

ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം, അ​ല​വ​ൻ​സു​ക​ൾ, മ​റ്റാ​നു​കൂ​ല്യ​ങ്ങ​ൾ, സേ​വ​ന വ്യ​വ​സ്ഥ​ക​ൾ എ​ന്നി​വ​യാ​ണ്​ ക​മീ​ഷ​ൻ പ​രി​ശോ​ധി​ക്കു​ക. ഇ​തി​ൽ അ​വ​ർ​ക്ക് ല​ഭ്യ​മാ​യ സ്ഥാ​ന​ക്ക​യ​റ്റ സാ​ധ്യ​ത​ക​ളും മ​റ്റ് അ​ധി​ക ആ​നു​കൂ​ല്യ​ങ്ങ​ളും പ​രി​ഷ്ക​രി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ​ക​ളും സ​മ​ർ​പ്പി​ക്കും. മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ജോ​യ് അ​ധ്യ​ക്ഷ​നാ​യ ക​മീ​ഷ​നി​ൽ അ​ഡ്വ. എം. ​രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ, റി​ട്ട. ധ​ന​കാ​ര്യ അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി ശ്രീ​ല​ത സു​കു​മാ​ര​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്.

ധ​ന​വ​കു​പ്പ് അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. ശോ​ഭ ക​മീ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കും. ധ​ന​വ​കു​പ്പി​ൽ​നി​ന്നു​ള്ള 12 ജീ​വ​ന​ക്കാ​രെ​യും വി​വി​ധ ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​രം ക​മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, സ​ർ​വി​സ് സം​ഘ​ട​ന​ക​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ​രി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. ഇ​തി​നാ​യി പ്ര​ത്യേ​ക ഫോം ​ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, പാ​ർ​ട്ട് ടൈം ​ക​ണ്ടി​ജ​ന്റ് ജീ​വ​ന​ക്കാ​ർ, കാ​ഷ്വ​ൽ സ്വീ​പ്പ​ർ​മാ​ർ, എ​യ്ഡ​ഡ് സ്കൂ​ൾ-​കോ​ള​ജ് അ​ധ്യാ​പ​ക​ർ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​ഷ്ക​ര​ണ​ത്തി​ന്റെ പ​രി​ധി​യി​ൽ​വ​രും. എ​ന്നാ​ൽ യു.​ജി.​സി/​എ.​ഐ.​സി.​ടി.​ഇ സ്കെ​യി​ൽ ല​ഭി​ക്കു​ന്ന​വ​രെ​യും കേ​ന്ദ്ര ശ​മ്പ​ള സ്കെ​യി​ൽ നി​ല​വി​ലു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ർ, ജു​ഡീ​ഷ്യ​ൽ ഓ​ഫി​സ​ർ​മാ​ർ എ​ന്നി​വ​രെ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. പു​തി​യ ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന് 2024 ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​മു​ണ്ടാ​കു​മെ​ന്നാ​ണ്​ നേ​ര​ത്തെ​യു​ള്ള ഉ​ത്ത​ര​വി​ൽ വ്യ​ക്​​ത​മാ​ക്കി​യ​ത്.

നി​ല​വി​ലെ ശ​മ്പ​ള ഘ​ട​ന​യ്ക്ക് പു​റ​മെ ​പ്ര​മോ​ഷ​ൻ സാ​ധ്യ​ത​ക​ൾ, മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ ക​മീ​ഷ​ൻ പ​രി​ശോ​ധി​ക്കും. ദീ​ർ​ഘ​കാ​ല​മാ​യി എ​ൻ​ട്രി കേ​ഡ​റി​ൽ ത​ന്നെ തു​ട​രു​ന്ന ഗ​സ​റ്റ​ഡ്, നോ​ൺ-​ഗ​സ​റ്റ​ഡ് വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട വി​വി​ധ ത​സ്തി​ക​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യി ‘നോ​ൺ-​കേ​ഡ​ർ പ്രൊ​മോ​ഷ​ൻ’ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​പ്പ​റ്റി​യു​ള്ള സാ​ധ്യ​ത​ക​ൾ സം​ബ​ന്ധി​ച്ച്​ റി​​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Govtpay commissionsalaryKerala
News Summary - After much waiting, the Pay Commission has begun its work
Next Story