
എറണാകുളത്തും ഷിഗല്ല; ജാഗ്രതയിൽ ജില്ല ഭരണകൂടം
text_fieldsകൊച്ചി: കോഴിക്കോടിന് പുറമെ എറണാകുളം ജില്ലയിലും ഷിഗല്ല സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശിനിക്കാണ് രോഗം.
സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധന ഫലം ലഭിച്ചശേഷമേ രോഗം സ്ഥിരീകരിക്കാനാകൂവെന്ന് ജില്ല കലക്ടർ അറിയിച്ചു.
ചോറ്റാനിക്കര സ്വദേശിനിയായ 54 കാരിക്കാണ് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിേശാധനയിൽ ഷിഗല്ല ബാക്ടീരിയ സ്ഥിരീകരിച്ചത്. വയറിളക്കവും പനിയും വിട്ടുമാറാത്തതിനെ തുടർന്ന് ഈമാസം 23നാണ് ഇവർ ചികിത്സ തേടിയത്. ഷിഗല്ല സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി അധികൃതർ ജില്ല മെഡിക്കൽ ഓഫിസറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധ പരിശോധനക്കായി സാമ്പിളുകൾ പബ്ലിക് ഹെൽത്ത് ലാബിലേക്ക് അയച്ചു.
ഷിഗല്ല റിേപ്പാർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രത കർശനമാക്കി. വയറിളക്ക രോഗങ്ങളുള്ളവർ ഉടൻ ആശുപത്രികളിെലത്തി പരിശോധന നടത്തണമെന്നാണ് നിർദേശം.
