ഇത് മാജിക് മിടുക്കി; ചേട്ടന് പിറകെ സഹോദരിക്കും അന്താരാഷ്ട്ര മാജിക് പുരസ്കാരം
text_fieldsശിവാനി
പട്ടാമ്പി: ചേട്ടന് പിറകെ അനുജത്തിക്കും അന്താരാഷ്ട്ര മാജിക് പുരസ്കാരം. പെരുമുടിയൂർ കുണ്ടുകാട്ടുപറമ്പിൽ രവീന്ദ്രെൻറ മകൾ ശിവാനിക്കാണ് ഓൺലൈൻ മത്സരത്തിൽ മൂന്നാം സമ്മാനം ലഭിച്ചത്. പെരുമുടിയൂർ എസ്.എൻ.ജി എൽ.പി സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർഥിനിയാണ് ശിവാനി. കഴിഞ്ഞ ആഗസ്റ്റിൽ അന്താരാഷ്ട്ര ഓൺലൈൻ മാജിക് മത്സരത്തിൽ സഹോദരൻ കൈലാസ്നാഥിന് രണ്ടാംസ്ഥാനം ലഭിച്ചിരുന്നു.
ചേട്ടെൻറ ശിക്ഷണത്തിലാണ് അനുജത്തിയുടെ നേട്ടം. ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പൈൻസ്, വിയറ്റ്നാം, മെക്സിക്കോ, പാകിസ്താൻ, കൊളംബിയ എന്നീ രാജ്യങ്ങളിലെ 151 മജീഷ്യന്മാരാണ് വിയറ്റ്നാം ആസ്ഥാനമായ 'ക്ലബ് മാജിക് ജെ 10' നടത്തിയ മത്സരത്തിൽ പങ്കെടുത്തത്. പെരുമുടിയൂർ ഗവ. ഓറിയൻറൽ ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർഥി സൂര്യനാഥ് മറ്റൊരു സഹോദരനാണ്. മാതാവ്: രജനി.