സാഗർ ചുഴലിക്കാറ്റിന് പിന്നാലെ ‘മെകുനു’ എത്തുന്നു
text_fieldsതിരുവനന്തപുരം: ‘സാഗർ’ ചുഴലിക്കാറ്റിന് പിന്നാലെ മത്സ്യത്തൊഴിലാളികളുടെ നെഞ്ചിടിപ്പേറ്റി അറബിക്കടലിൽ മറ്റൊരു ചുഴലിക്കാറ്റുകൂടി രൂപം പ്രാപിക്കുന്നു. ‘മെകുനു’ എന്ന് പേരിട്ട ചുഴലി അറബിക്കടലിെൻറ മധ്യഭാഗത്തായി ലക്ഷദ്വീപിനും മാലീ ദ്വീപിനും പടിഞ്ഞാറ് വശത്ത് ന്യൂനമർദമായാണ് രൂപംകൊണ്ടിരിക്കുന്നത്. ഇത് അടുത്ത 48 മണിക്കൂറിനകം തീവ്രന്യൂനമർദമായും പിന്നീട് ചുഴലിക്കാറ്റുമായി മാറുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രചവനം.
എന്നാൽ, സാഗറിനെപ്പോലെ ഇന്ത്യൻ തീരങ്ങളെ ‘മെകുനു’ ബാധിക്കില്ല. വടക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന ചുഴലിക്കാറ്റ് തെക്കന്‍ ഒമാൻ--വടക്കന്‍ യമന്‍ തീരത്തിനടുത്തേക്ക് മുന്നേറും . 26വരെ ലക്ഷദ്വീപിനും മാല ദ്വീപിനും പടിഞ്ഞാറ് ഭാഗത്തെ അറബിക്കടല്‍ പ്രക്ഷുബ്ധമായിരിക്കും. അതിനാൽ ബുധനാഴ്ചവരെ ഈ ഭാഗത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
മാലദ്വീപിെൻറ ‘മെകുനു’
‘സാഗറി’ന് പിറകെയെത്തുന്ന ചുഴലിക്കാറ്റിന് ‘മെകുനു’ എന്ന് പേരിട്ടത് മാലദ്വീപാണ്. ലോക കാലാവസ്ഥാ സംഘടനയും (ഡബ്ല്യു.എം.ഒ) യു.എന്നിെൻറ ഇക്കണോമിക് ആൻഡ് സോഷ്യല്‍ കമീഷന് ഫോര്‍ ഏഷ്യ ആൻഡ് ദ പസഫിക്കും (എസ്കാപ്പ്) ചേര്‍ന്നാണ് ചുഴലിക്കൊടുങ്കാറ്റിന് പേരിടുന്ന സംവിധാനം ആരംഭിച്ചത്. ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ട ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത് ആ മേഖലയിലെ രാജ്യങ്ങളാണ്.
നാമകരണം തുടങ്ങിയ ശേഷം 2004-ലുണ്ടായ ആദ്യ ചുഴലിക്കാറ്റിന് ‘ഒനീൽ’ എന്ന് പേരിട്ടത് ബംഗ്ലാദേശാണ്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 2017-ല്‍ രൂപം കൊണ്ട തീവ്രന്യൂനമർദം ചുഴലിക്കാറ്റായപ്പോള്‍ ‘ഓഖി’ എന്ന പേരിട്ടത് ബംഗ്ലാദേശാണ് ഇതിന് ‘കണ്ണ്’ എന്നർഥം. ഓഖിക്ക് മുമ്പുണ്ടായ ചുഴലിക്കാറ്റിന് ‘മോറ’ എന്നായിരുന്നു തായ്ലൻഡ് നിര്‍ദേശിച്ച പേര്. കടല്‍ നക്ഷത്രം എന്നായിരുന്നു ആ പേരിനർഥം.
കഴിഞ്ഞ ആഴ്ച ഗൾഫ് ഓഫ് ഏദർ തീരത്ത് രൂപംകൊണ്ട ചുഴലിക്കാറ്റിന് ഇന്ത്യ നിർദേശിച്ച ‘സാഗർ’ എന്ന പേരാണ് നൽകിയത്. പട്ടികയിലേക്ക് ഇന്ത്യ നല്കിയ എട്ട് പേരുകളില്‍ അവശേഷിക്കുന്നത് ‘വായു’ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
