ആശുപത്രികളിൽ പോകുന്നവർക്ക് സത്യവാങ്മൂലം മതി
text_fieldsതിരുവനന്തപുരം: ചികിൽസക്ക് പോകുന്നവര്‍ക്ക് സത്യവാങ്മൂലം പൂരിപ്പിച്ച് കൈവശം കരുതി യാത്ര ചെയ്യാം. ഇതിന് പൊലീസിന്റെ ഇ-പാസിന് അപേക്ഷിക്കേണ്ടതില്ല. തിരിച്ചറിയല്‍ കാര്‍ഡ് കൈയിലുണ്ടായിരിക്കണം.
75നുമുകളില്‍ പ്രായമുള്ളവര്‍ ചികിത്സക്ക് പോകുമ്പോള്‍ ഡ്രൈവറെ കൂടാതെ രണ്ട് സഹായികളെ കൂടി ഒപ്പം യാത്രചെയ്യാന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ചില സ്ഥലങ്ങളില്‍ 18ന് താഴെയുള്ള കുട്ടികളെ മാസ്ക് ധരിക്കാതെ പൊതുനിരത്തില്‍ കാണുന്നുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തവും കടമയുമാണെന്നു മുഖ്യമന്ത്രി ഒാർമിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

