അഫീലിെൻറ മരണം: മൂന്ന് കായിക അധ്യാപകര്‍ അറസ്റ്റില്‍
text_fieldsപാലാ: ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ പതിച്ച് പരിക്കേറ്റ് വളൻറിയറായി പ്രവ ര്‍ത്തിച്ച വിദ്യാര്‍ഥി അഫീല്‍ ജോൺസൺ (16) മരിച്ച കേസില്‍ മൂന്ന് കായിക അധ്യാപകര്‍ അറസ് റ്റില്‍. മത്സരം നിയന്ത്രിച്ച റഫറി മുഹമ്മദ് കാസിം, ത്രോ ജഡ്ജ് ടി.ഡി. മാര്ട്ടിന്, സിഗ്നല്‍ ഒഫീഷ്യല്‍ കെ.വി. ജോസഫ് എന്നിവരാണ് അറസ്റ്റിലായത്.
കേസെടുത്തിരുന്ന നാലുപേരില്‍ അറസ്റ്റിലായ മൂന്നുപേരും തിങ്കളാഴ്ച പാലാ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് 304 (എ) വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മൂന്നുപേരെയും സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചു. സിഗ്നല്‍ ഒഫീഷ്യലായിരുന്ന നാരായണന്‍കുട്ടിയാണ് ഇനി അറസ്റ്റിലാകാനുള്ളത്.
ഒക്ടോബര്‍ നാലിന് പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെയാണ് വിദ്യാര്‍ഥിയുടെ തലയില്‍ ഹാമര്‍ പതിച്ചത്. ജാവലിന്‍ മത്സരങ്ങളുടെ ഫീല്‍ഡ് വളൻറിയറായിരുന്ന അഫീലിെൻറ തലയിലേക്ക് മത്സരത്തിനിടെ എറിഞ്ഞ മൂന്ന് കിലോ ഭാരമുള്ള ഹാമര്‍ പതിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അഫീല്‍ 17ാം ദിവസം മരണത്തിനു കീഴടങ്ങി. സെൻറ് തോമസ് സ്കൂൾ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മൂന്നിലവ് ചൊവ്വൂര്‍ കാഞ്ഞിരംകുളത്ത് ജോണ്സെൻറ മകനുമാണ് അഫീല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
