ഹാമർ തലയിൽ വീണ് ഗുരുതര പരിക്കേറ്റ അഫീൽ ജോൺസൺ വിടവാങ്ങി
text_fieldsകോട്ടയം: കായിക േകരളത്തെ കണ്ണീരണിയിച്ച് അഫീല്‍ മരണത്തിനു കീഴടങ്ങി. പാലായിൽ നടന്ന സംസ്ഥാന ജൂനിയര്‍ അ ത്ലറ്റിക്സ് മീറ്റിൽ ഹാമര്‍ തലയില്‍ വീണ് ഗുരുതര പരിക്കേറ്റ് 17 ദിവസത്തെ കാത്തിരിപ്പുകൾക്ക് അറുതി യിട്ടാണ് പാലാ സെൻറ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മേലുകാവ് ചൊവ്വൂര്‍ കുറിഞ് ഞംകുളം ജോൺസൺ ജോർജിെൻറ ഏകമകൻ അഫീൽ ജോൺസൺ (16) മരിച്ചത്. കായികമേളയില്‍ വളൻറിയറായിരുന്ന അഫീലിെൻറ തലയ ിൽ ഹാമർ പതിച്ച് ഗുരുതരപരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ് ച വൈകീട്ട് 3.45ന് ന്യുമോണിയ ബാധയെ തുടർന്നായിരുന്നു അന്ത്യം.
കായിക കേരളത്തെ നടുക്കിയ ദുരന്തം ഈ മാസം നാലിന് ഉച്ചക്ക് 12നായിരുന്നു. പാലാ സിന്തറ്റിക് സ്റ്റേഡിയത്തിൽ 18 വയസ്സിൽതാഴെയുള്ള പെൺകുട്ടികളുടെ ഹാമർത്രോ മത്സരത്തിനിടെയായിരുന്നു അപകടം. ഹാമർേത്രാ പിറ്റിനോട് ചേർന്ന് നടത്തിയ 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജാവലിൻ മത്സരത്തിെൻറ വളൻറിയറായിരുന്നു അഫീല്‍. രണ്ടുമത്സരം ഒന്നിച്ചുനടത്തിയപ്പോൾ ആദ്യമെറിഞ്ഞ ജാവലിെൻറ ദൂരം രേഖപ്പെടുത്താനെത്തിയ അഫീലിെൻറ തലയിലേക്ക് സമീപത്തെ പിറ്റിൽനിന്ന് പെൺതാരം എറിഞ്ഞ ഹാമർ ദിശമാറി പതിക്കുകയായിരുന്നു. പെട്ടെന്ന് താഴേക്ക് കുനിഞ്ഞ കുട്ടിയുടെ ഇടതുകണ്ണിെൻറ മുകള്‍ഭാഗത്ത് നെറ്റിയോട് ചേർന്നാണ് ഹാമർ പതിച്ചത്. മൂന്നുകിലോ ഭാരമുള്ള ഹാമര്‍ ഏകദേശം 35 മീറ്റര്‍ അകലെനിന്നാണ് എറിഞ്ഞത്.
മെഡിക്കൽ കോളജിലെ ചികിത്സയിൽ ജീവിതത്തിലേക്ക് തിരികെ വരുന്നതിെൻറ ലക്ഷണങ്ങൾ കാണിച്ചിരുന്നു. രക്തസമ്മർദം സാധാരണ നിലയിലാകുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തതോടെ ഡോക്ടർമാരും ബന്ധുക്കളും പ്രതീക്ഷയിലായിരുന്നു. എന്നാൽ, കഴിഞ്ഞദിവസം വൃക്കയുെട പ്രവർത്തനം തകരാറിലായി. രണ്ടുതവണ ഡയാലിസിസ് നടത്തിയെങ്കിലും ആരോഗ്യനില മോശമാകുകയായിരുന്നു.
മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തിൽ അത്ലറ്റിക് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പാലാ പൊലീസ് കേസെടുത്തു. അന്വേഷിക്കാൻ കായിക വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. അപകടത്തെത്തുടർന്ന് ജൂനിയർ അത്ലറ്റിക് മീറ്റ് ഉപേക്ഷിച്ച് കായികതാരങ്ങളെ സെലക്ഷനിലൂെടയാണ് കണ്ടെത്തിയത്. പിതാവ് ജോണ്‍സണ്‍ ജോർജ് കൃഷിക്കാരനാണ്. മാതാവ്: ഡാർലി.
അഫീലിെൻറ സംസ്കാരം ഉൾപ്പെടെയുള്ള ചെലവുകൾ സർക്കാർ ഏെറ്റടുക്കും
കോട്ടയം: ഹാമർ തലയിൽവീണ് മരിച്ച പ്ലസ്ടു വിദ്യാർഥി അഫീൽ ജോൺസണിെൻറ മൃതദേഹം സംസ്കാരം ഉൾപ്പെടെയുള്ള ബന്ധപ്പെട്ട മുഴുവൻ ചെലവുകളും സർക്കാർ ഏറ്റെടുക്കും. സർക്കാറിെൻറ പ്രതിനിധിയായി കോട്ടയം മെഡിക്കൽകേളജിൽ എത്തിയ കോട്ടയം തഹസിൽദാർ രാജേന്ദ്രകുമാറാണ് ഇക്കാര്യം അഫീലിെൻറ മാതാപിതാക്കളായ ജോൺസനെയും ഡാർളിയെയും അറിയിച്ചത്. കുടുംബത്തിന് സാമ്പത്തിസഹായം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രിസഭ യോഗത്തിൽ തീരുമാനമെടുക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
