Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാമര്‍ തലയില്‍ വീണ്...

ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അ​േന്വഷണം ഇഴയുന്നു

text_fields
bookmark_border
ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അ​േന്വഷണം ഇഴയുന്നു
cancel
camera_alt1 ?????????? ??????????? ????????? ???????????????? ????????????? ?????? ???????? ?????? ????????????? ??????. 2) ??????????????????????? ???????????? (????? ???????)

കോട്ടയം: സംസ്​ഥാന ജൂനിയർ അത്‍ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ അ​േന്വഷണം ഇഴയുന് നു. സംഘാടകർക്കെതിരെ കേ​െസടുത്തതായി പറയുന്ന പൊലീസ്​, തുടർനടപടി സ്വീകരിച്ചിട്ടില്ല. മീറ്റി​​െൻറ സംഘാടകരായ അത് ​ലറ്റിക്​ അസോസിയേഷൻ ഭാരവാഹികളെ രക്ഷിക്കാനുള്ള നീക്കമാണ്​ ഇതിനു പിന്നിലെന്നും ആ​േക്ഷപമുണ്ട്​. മരിച്ച അഫീലി​​െൻറ കുടുംബവും സമാന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്​. തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായി അഫീലി​​െൻറ പിതാവ്​ ജോൺസൺ ആരോപിച്ചു. അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നൽകും. പൊലീസിൽനിന്ന്​ നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഫീലി​​െൻറ ഫോണിലെ കാൾ ലിസ്​റ്റ്​ ഡിലീറ്റ്​ ചെയ്​തെന്നാണ്​​ കുടുംബം ഉന്നയിക്കുന്ന പ്രധാന ആരോപണം. ഒക്​ടോബർ മൂന്ന്​, നാല്​ തീയതികളിലെ കാൾ ലിസ്​റ്റുകൾ ഡിലീറ്റ്​ ചെയ്​തെന്നും ഇത്​ സംഘാടകരെ രഷിക്കാനാണെന്നും കുടുംബം പറയുന്നു. സംസ്​ഥാന ജൂനിയർ അത്​ലറ്റിക്​ മീറ്റിൽ വളൻറിയറായി അഫീൽ പോയത്​ സംഘാടകർ വിളിച്ചിട്ടാണ്​. എന്നാൽ, അപകടശേഷം അഫീൽ വളൻറിയറല്ലെന്ന്​​ വരുത്തിത്തീർക്കാൻ ശ്രമമുണ്ട്​. ഇതി​​െൻറ ഭാഗമായാകും​ കാൾ ലിസ്​റ്റ്​ ഡിലീറ്റ്​ ചെയ്​തെന്ന​ സംശയമാണ്​ ഇവർ ഉയർത്തുന്നത്​. അപകടം നടന്നതി​​െൻറ പൂര്‍ണ ഉത്തരവാദിത്തം സംഘാടകര്‍ക്കാണ്​. എന്നാൽ, അവർ കൈയൊഴിയുകയാണ്​. ഇത്​ ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും അഫീലി​​െൻറ പിതാവ് പറഞ്ഞു.

അതേസമയം, അ​േന്വഷണം നടക്കുകയാണെന്നും കാൾ ലിസ്​റ്റ്​ ഡിലീറ്റ്​ ചെയ്​തെന്ന രക്ഷിതാക്കളു​ടെ പരാതിയിൽ അന്വേഷിക്കുമെന്നും പൊലീസ്​ അറിയിച്ചു. അഫീലി​​െൻറ ഫോൺ പരിശോധനക്കായി സൈബർസെല്ലിന്​​ കൈമാറിയിട്ടുണ്ട്​. ഇവരുടെ റിപ്പോർട്ട്​ ലഭിച്ചാടൻ തുടർനടപടിയുണ്ടാകുമെന്ന്​ പാലാ സി.ഐ വി.എ. സുരേഷ്​ പറഞ്ഞു. മാതാപിതാക്കളു​െട ആക്ഷേപങ്ങൾ അടക്കം പരി​േ​ശാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേര​േത്ത സർക്കാർ നിയോഗിച്ച അ​േന്വഷണസംഘം സംഘാടനത്തിൽ പിഴവുണ്ടായതായി സർക്കാറിന്​ റിപ്പോർട്ട്​ നൽകിയിരുന്നു.

ഒക്ടോബര്‍ നാലിന്​ പാലാ മുനസിപ്പൽ സ്​റ്റേഡിയത്തിൽ നടന്ന മീറ്റിനിടെയാണ്​ പാലാ സ​െൻറ്​ തോമസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മേലുകാവ് ചൊവ്വൂര്‍ കുറിഞ്ഞംകുളം ജോര്‍ജ് ജോണ്‍സ​​െൻറ മകനുമായ അഫീല്‍ ജോണ്‍സ​​െൻറ തലയില്‍ ഹാമര്‍ വീണത്. ഗുരുതര പരിക്കേറ്റ അഫീൽ ചികിത്സയിലിരിക്കെ ഈ മാസം 21ന്​ മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsafeel johnson deathafeel johnson's familyafeel johnson
News Summary - afeel johnson death; family complaints against organisers -kerala news
Next Story