Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഫീലി​െൻറ മരണം:...

അഫീലി​െൻറ മരണം: അത്‍ലറ്റിക് അസോസിയേഷൻ ഭാരവാഹികളെ അറസ്​റ്റ്​ െചയ്തേക്കും

text_fields
bookmark_border
അഫീലി​െൻറ മരണം: അത്‍ലറ്റിക് അസോസിയേഷൻ ഭാരവാഹികളെ അറസ്​റ്റ്​ െചയ്തേക്കും
cancel

കോട്ടയം: സംസ്ഥാന ജൂനിയർ അത്‍ലറ്റിക് മത്സരത്തിനിടെ ഹാമർ തലയിൽ വീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ സംഘാടകരെ അറസ് ​റ്റ്​ ചെയ്‌തേക്കും. അത്‍ലറ്റിക് അസോസിയേഷ​​െൻറ നാല്‌ ഭാരവാഹികൾ ബുധനാഴ‌്ച പാലാ പൊലീസ്​ സ‌്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ‌് നൽകി. ഇവരുടെ മൊഴി രേഖപ്പെടുത്തിയശേഷമാകും തുടർനടപടി.

റഫറി മുഹമ്മദ് കാസിം, ത്രോ ജഡ്ജ് ടി.ഡി. മാർട്ടിൻ, സിഗ്​നൽ ചുമതലയുണ്ടായിരുന്ന ഒഫീഷ്യൽമാരായ കെ.വി. ജോസഫ്, പി. നാരായണൻകുട്ടി എന്നിവർക്കാണ‌് നോട്ടീസ‌്. സംഭവത്തിൽ ബോധപൂർവമല്ലാത്ത നരഹത്യക്ക്‌ കേസെടുത്തിരുന്നു. തുടർച്ചയായി ഇവരെ പ്രതിചേർക്കും. അഫീലി​​െൻറ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ്‌ നടപടി.

പാലാ സ​െൻറ് തോമസ‌് എച്ച‌്.എസ‌്.എസ്​ പ്ലസ‌് വൺ വിദ്യാർഥി മൂന്നിലവ‌് ചൊവ്വൂർ കുരിഞ്ഞംകുളത്ത‌് ജോൺസ​​െൻറ മകൻ അഫീൽ ജോൺസൺ (16) മരിച്ച കേസിലാണ‌് നടപടി. അപകടസാധ്യതയുള്ള ഹാമർ ത്രോ, ജാവലിൻ മത്സരങ്ങൾ ഒരേസമയം ഒരേദിശയിൽനിന്ന‌് നടത്തിയതാണ് അപകടത്തിന്​ ഇടയാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

നിലത്ത്‌ പതിച്ച ജാവലിൻ എടുത്തുമാറ്റുമ്പോഴാണ് ഹാമർ തലയിൽ വീണ്‌ അപകടമുണ്ടായത്. സംഘാടകരുടെ അശ്രദ്ധയാണ്‌ അപകടകാരണമെന്ന‌് ബോധ്യപ്പെട്ടതോടെയാണ് നടപടി. പാലായിലെ മുഖ്യസംഘാടകരോ കായിക അധ്യാപകരോ കേസിൽ ഉൾപ്പെട്ടിട്ടില്ല. അഫീൽ സ്വന്തം ഇഷ്​ടപ്രകാരം മീറ്റിന് എത്തിയതെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. അഫീലിൻറ ഫോൺ കാൾലിസ്​റ്റ് നശിപ്പിക്കപ്പെട്ടത് വിവാദമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afeel death
News Summary - afeel death
Next Story