പുതുവർഷ ദിനത്തിൽ പി.എഫ് പെൻഷൻകാരുടെ ഏജീസ് ഓഫീസ് ഉപരോധം
text_fieldsതിരുവനന്തപുരം: വർഷങ്ങളായും നിരന്തരവും ഇ.പി.എഫ് പെൻഷൻകാരെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ പെൻഷൻകാർ ജനുവരി ഒന്നിന് തിരുവനന്തപുരത്ത് ഏജീസ് ഓഫീസ് ഉപരോധിക്കും. രാജ്യവ്യാപകമായി ഉപരോധസമരത്തിനുള്ള പെൻഷൻ സംഘടനകളുടെ ദേശീയ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് കേരളത്തിൽ പി.എഫ് പെൻഷനേഴ്സ് അസോസിയേഷന്റെ സമരം.
രാജ്യത്തെ 76 ലക്ഷം പെൻഷൻകാരിൽ 32 ലക്ഷം പേർക്കും ശരാശരി 802 രൂപയാണ് പ്രതിമാസ പെൻഷൻ ലഭിക്കുന്നത്. ക്ഷാമബത്ത ഏർപ്പെടുത്താത്തതും , സമയാസമയം പെൻഷൻ പരിഷ്കരിക്കാത്തതും , മുഴുവൻ സർവീസ് കാലാവധിയും പെൻഷന് പരിഗണിക്കാത്തതുമാണ് ഇയൊരു ദയനീയ അവസ്ഥക്ക് കാരണം.
പാർലമെന്റിലെ കോഷിയാരി സബ് കമ്മിറ്റി മിനിമം പെൻഷൻ 3000വും ക്ഷാമബത്തയും ശുപാർശ ചെയ്തു 10 വർഷമായിട്ടും, ഉടൻ പരിഗണിക്കും എന്ന് പറഞ്ഞു പെൻഷൻകാരെ കേന്ദ്രസർക്കാർ നിരന്തരം കബളിപ്പിക്കുകയാണ്.
ഹയർ ഓപ്ഷന്‍ പെൻഷൻ വേണ്ടി അസോസിയേഷൻ സുപ്രീംകോടതിയിൽ കേസ് നടത്തി വിധി വന്നെങ്കിലും അത് യഥാസമയം നടപ്പാക്കുന്നതിലും മെല്ലേ പോക്കും കള്ളക്കളിയും തുടരുകയാണ്. പെൻഷൻകാർക്ക് സൗജന്യ ചികിത്സാ പദ്ധതി ഏർപ്പെടുത്തുക, സീനിയർ സിറ്റിസന് ഉണ്ടായിരുന്ന ട്രെയിൻ യാത്ര സൗജന്യം പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും സമരത്തിൽ ഉന്നയിക്കുന്നുണ്ട്
ജനുവരി ഒന്നാം തീയതി രാവിലെ 10 മണിക്ക് പാളയം സാഫല്യം കോംപ്ലക്സ് പരിസരത്തു നിന്നും പ്രകടനം ആരംഭിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉപരോധം ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

