അദ്വൈത് അവരുടെ വികാരമാണ്
text_fieldsഅദ്വൈത് അവരുടെ ടീം ലീഡർ മാത്രമല്ല; വികാരം കൂടിയാണ്. അവന് നേരിയ പോറലേൽക്കുന്നതുപോലും അവർക്ക് സഹിക്കാനാവില്ല. അതിനിടെ അപകടം കൂടിയുണ്ടായാലോ? വേന്ദമാതരം മത്സരവേദിയിലേക്ക് കയറുന്നതിെൻറ തൊട്ടുമുമ്പ് ജനക്കൂട്ടത്തെയും മത്സരാർഥികളുടെ തിരക്കും വകവെക്കാതെ വന്ന സ്കൂട്ടർ പറവൂർ എസ്.എൻ.വി. സംസ്കൃത സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അദ്വൈതിെൻറ കാലിലിടിച്ചു. ജനറൽ ആശുപത്രിയിൽ എത്തിച്ച് കാലിന് പ്ലാസ്റ്ററിട്ടു. സാഹിത്യ അക്കാദമി അങ്കണത്തിൽ ചൊവ്വാഴ്ച ടീം ലീഡർക്ക് അപകടമുണ്ടായതോടെ സംഘാംഗങ്ങൾ ആകെ തകർന്നു.
പൊട്ടിക്കരഞ്ഞ അവരെ സമാധാനിപ്പിക്കാൻ അധ്യാപകരും രക്ഷിതാക്കളും ടീം അംഗങ്ങളും ആവതു ശ്രമിച്ചു. ആദ്യ ക്ലസ്റ്ററിലായിരുന്നു മത്സരം. കുട്ടികൾ മാനസികമായി തളർന്നു. മത്സരിക്കാനുള്ള മാനസികാവസ്ഥയിലുമായിരുന്നില്ല. സംഭവം അറിഞ്ഞ് സംഘാടകർ അവരെ അവസാന ക്ലസ്റ്ററിലാക്കി. ഒടുവിൽ എല്ലാവരും ചേർന്ന് അവരെ ഒരുവിധം മത്സരിപ്പിക്കാവുന്ന മാനസികാവസ്ഥയിലാക്കി. പി.വി.ആർ. അനുശ്രീ, ധര ബാലസുബ്രഹ്മണ്യൻ, എം.എ. അമിത, അനശ്വര ബാബു, പി.െഎ. സാബിത്, കെ.സി. അമിത എന്നിവർ അദ്വൈതില്ലാതെ മത്സരിച്ചു. എല്ലാവരുടെയും പിന്തുണ കൂടിയായതോടെ കുട്ടികൾ തകർപ്പൻ പ്രകടനം പുറത്തെടുത്തു. പാടിക്കഴിഞ്ഞതോടെ അക്കാദമി ഹാളിൽ തടിച്ചുകൂടിയവരുടെ നീണ്ട ൈകയടി. പ്രതിസന്ധിയെ തരണം ചെയ്ത് അവർ നേടിയ എ ഗ്രേഡിന് പത്തരമാറ്റിെൻറ തിളക്കം. എങ്കിലും മനസ്സുതുറന്ന് ചിരിക്കാവുന്ന അവസ്ഥയിലായിരുന്നില്ല കുട്ടികൾ. കാലിൽ പ്ലസ്റ്ററിട്ട അദ്വൈതിനെ ആശുപത്രിയിൽനിന്ന് നേരെ വീട്ടിലേക്ക് കൊണ്ടുപോയി. തനിക്ക് ബ്രേക്ക് കിട്ടാഞ്ഞതിനാലാണ് അപകടമുണ്ടായതെന്ന സ്കൂട്ടർകാരെൻറ ക്ഷമാപണം കേട്ടപ്പോൾ അദ്വൈതിെൻറ രക്ഷിതാക്കൾ പരാതി പിൻവലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
