Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമപ്രവർത്തകർക്കു...

മാധ്യമപ്രവർത്തകർക്കു വേണ്ടി ഹാജരായ അഭിഭാഷകരെ സസ്​പെൻഡ്​ ചെയ്​തു 

text_fields
bookmark_border
മാധ്യമപ്രവർത്തകർക്കു വേണ്ടി ഹാജരായ അഭിഭാഷകരെ സസ്​പെൻഡ്​ ചെയ്​തു 
cancel

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കു വേണ്ടി കോടതിയിൽ ഹാജരായ ഒമ്പത്​ അഭിഭാഷകരെ തിരുവനന്തപുരം ബാർ അസോസിയേഷൻ സസ്​പെൻഡ്​ ചെയ്​തു. സസ്​പെൻഷൻ കാലാവധി വ്യക്​തമാക്കിയിട്ടില്ല. അഭിഭാഷകരെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ബാർ അസോസിയേഷൻ ജനറൽ ബോഡി തീരുമാനം ലംഘിച്ച്​ പ്രതികളായ മാധ്യമപ്രവർത്തകർക്കുവേണ്ടി ഹാജരായ അഭിഭാഷകരെയാണ്​ സസ്​പെൻഡ്​ ചെയ്​തത്​. 

അഭിഭാഷകരായ കീർത്തി ഉമ്മൻരാജൻ, ശ്രീജ ശശിധരൻ, ​േപട്ട ജെ. സനൽകുമാർ, ശാസ്​തമംഗലം എസ്​. അജിത്​​കുമാർ, ഷിഹാബുദ്ദീൻ കര്യത്ത്​, ജി.എസ്​. പ്രകാശ്​, പ്രദീപ്​കുമാർ, എസ്​. ജോഷി, എൻ. ബിനു എന്നിവർക്കെതിരെയാണ്​ നടപടി. ചാനൽ ചർച്ചകളിലും പൊതുപരിപാടിയിലും അഭിഭാഷകരെ അധിക്ഷേപിച്ച്​ സംസാരി​െച്ചന്ന്​ കാണിച്ച്​ അഭിഭാഷകൻ​ നൽകിയ അപകീർത്തിക്കേസിൽ മാധ്യമപ്രവർത്തകർക്കുവേണ്ടി വേണ്ടി ഹാജരാകരുതെന്ന്​ ബാർ അസോസിയേഷൻ ജനറൽബോഡി  നിർദേശം നൽകിയിരുന്നു.

അതു ലംഘിച്ച്​  ഹാജരായതാണ്​ അസോസി​േയഷൻ നടപടിക്ക്​ വഴി​െവച്ചത്​. സ്​ത്രീപീഡനക്കേസിൽ ആരോപണവിധേയനായ പ്രോസിക്യൂട്ടർക്കെതിരെ വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്ന്​ മാധ്യമ​പ്രവർത്തകരെ അഭിഭാഷകർ ആക്രമിക്കുകയും അവരെ കോടതിയിൽ പ്രവേശിക്കുന്നതിൽനിന്ന്​ തടയുകയും ചെയ്​തിരുന്നു​. മുഖ്യമന്ത്രിയും ഹൈകോടതിയും ഇടപെട്ടിട്ടും ഇപ്പോഴും വിലക്ക്​ തുടരുകയാണ്​. സംഭവത്തിനുശേഷം മാധ്യമപ്രവർത്തകർക്കു​ വേണ്ടി കേസുകൾ വാദിക്കുന്നതിൽനിന്ന്​ അഭിഭാഷകരെ ബാർ അസോസിയേഷൻ അനൗദ്യോഗികമായി  വിലക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bar council
News Summary - Advocates, who appeared for Journalists, Suspended by Bar Council
Next Story