Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിഭാഷക എൻറോൾമെന്‍റ്:...

അഭിഭാഷക എൻറോൾമെന്‍റ്: അധിക ഫീസ് ഈടാക്കരുതെന്ന്​ ഹൈകോടതി

text_fields
bookmark_border
kerala high court
cancel

കൊച്ചി: അഭിഭാഷകരായി എൻറോൾ ചെയ്യാൻ നിയമ ബിരുദധാരികളിൽനിന്ന് കേരള ബാർ കൗൺസിൽ 750 രൂപയിൽ കൂടുതൽ ഫീസ് ഈടാക്കുന്നത് ഹൈകോടതി തടഞ്ഞു. എൻറോൾമെന്റ് ഫീസായി വൻ തുക ഈടാക്കുന്നെന്നാരോപിച്ച് ഇടുക്കി സ്വദേശി അക്ഷയ് എം. ശിവനടക്കം പത്ത് പേർ നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ് ഷാജി പി. ചാലിയുടെ ഇടക്കാല ഉത്തരവ്​.

750 രൂപ തീരെക്കുറവാണെന്നും അഭിഭാഷക എൻറോൾമെന്റിന് മറ്റു ചെലവുകളുണ്ടെന്നുമായിരുന്നു ബാർ കൗൺസിലിന്‍റെ വാദം. എന്നാൽ, അധികതുക ഈടാക്കാൻ കഴിയില്ലെന്ന കോടതിയുടെ മുൻകാല വിധികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾബെഞ്ച് ഉത്തരവ്​. ഹരജിയിലെ അന്തിമ വിധിക്ക്​ വിധേയമായി ഹരജിക്കാരിൽനിന്ന് 750 രൂപ മാത്രം ഫീസ് ഈടാക്കി അപേക്ഷ സ്വീകരിക്കാൻ കോടതി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtAdvocate Enrollment
News Summary - Advocate Enrollment: High Court not to charge extra fees
Next Story