പൊലീസ് ഭരണം ഉപദേഷ്ടാവിെൻറ നിയന്ത്രണത്തിൽ; സേനയിൽ പ്രതിസന്ധി രൂക്ഷം
text_fieldsകോട്ടയം: സംസ്ഥാനത്തെ പൊലീസ് ഭരണം മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിെൻറ നിയന്ത്രണത്തിലാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ. സുപ്രീംകോടതി വിധിയിലൂടെ സംസ്ഥാനത്ത് പൊലീസിന് മേധാവി ഇല്ലാതായ സാഹചര്യം മുതലെടുത്ത് പൊലീസ് ഉപദേഷ്ടാവ് ദൈനംദിന കാര്യങ്ങളിൽ പോലും ഇടപെടുകയാണെന്നും ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.
പൊലീസ് മേധാവിയായി മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെ പുനർനിയമിക്കാൻ സുപ്രീംകോടതി വിധിച്ചത് മുതൽ നിലവിലെ പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റ പൊലീസ് ആസ്ഥാനത്ത് എത്തിയിട്ടില്ല. ഇതോടെ പൊലീസ് ഭരണവും അവതാളത്തിലായി. നിർണായകവും രഹസ്യസ്വഭാവം ഉള്ളതുമായ ഫയലുകൾ പോലും കെട്ടിക്കിടക്കുകയാണെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. സുപ്രീംകോടതി വിധിയോടെ തെൻറ നിയമനത്തിനു സാധുതയില്ലെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് ബെഹ്റ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽനിന്ന് വിട്ടുനിൽക്കുന്നതെന്ന് അദ്ദേഹത്തിെൻറ വിശ്വസ്തരും ചൂണ്ടിക്കാട്ടുന്നു.
നാലു ദിവസം ഡൽഹിയിലും സ്വദേശത്തുമായി നടത്തിയ സന്ദർശനത്തിനുശേഷം കേരളത്തിൽ മടങ്ങിയെത്തിയ ബെഹ്റ ഒരാഴ്ചയായിട്ടും സുപ്രധാന ഫയലുകളൊന്നിലും കൈവെക്കുന്നില്ല. ഫോണിൽപോലും താഴെതലത്തിൽ ബന്ധപ്പെടുന്നുമില്ല. 25 സി.െഎമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ ഒപ്പുവെച്ചതാണ് അദ്ദേഹത്തിെൻറ അവസാന തീരുമാനം. ഭരണ വിഭാഗം ചുമതലയുള്ള എ.ഡി.ജി.പി പൊലീസ് ആസ്ഥാനത്ത് ഉണ്ടായിരിക്കെ ഫയലുകളിൽ ഒപ്പുവെക്കാൻ അദ്ദേഹവും തയാറല്ലെന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഫലത്തിൽ പൊലീസ് ഭരണം ഇപ്പോൾ പ്രതിസന്ധിയിലാണ്. അതിനിടെയാണ് ഭരണചുമതല ഉപദേഷ്ടാവ് ഏറ്റെടുത്തതത്രേ. ജില്ല പൊലീസ് മേധാവികൾ-മേഖല െഎ.ജിമാർ എന്നിവരുമായുള്ള ദൈനംദിന ആശയ വിനിമയവും നിർദേശം നൽകലും എല്ലാം സൂപ്പർ പദവിയിലുള്ള ഉപദേഷ്ടാവ് തന്നെയായതോടെ സേനയുടെ തലപ്പത്ത് അമർഷം പുകയുകയാണെന്നും ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ റേഞ്ചുതലത്തിൽ നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുെട യോഗത്തിൽ ലോക്നാഥ് െബഹ്റ തുടരുന്ന മൗനവും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
