പൊതുജനാരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ഡ്രഗ്സ് കൺട്രോളർ
text_fieldsതൃശൂർ: മാധ്യമങ്ങൾ വഴി, പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതും പൊതുജനാരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതുമായ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ഡ്രഗ്സ് കൺട്രോളർ നടപടി തുടങ്ങി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആരോഗ്യ കൂട്ടായ്മയായ ‘കാപ്സ്യൂൾ കേരള’യുടെ പരാതിയിലാണ് നടപടി.
മദ്യപാനം, പുകവലി, ലഹരി ഉപയോഗം, ലൈംഗിക ശേഷിക്കുറവ്, പൈൽസ്, ഫിസ്റ്റുല എന്നിവക്കുള്ള പരിഹാരമെന്ന നിലയിൽ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട ചട്ടവിരുദ്ധമായ വിവിധ പരസ്യങ്ങൾ ചൂണ്ടിക്കാട്ടി ഇവ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. കാപ്സ്യൂൾ കേരള സംഘടനയിൽനിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ ആയുർവേദ ഡ്രഗ്സ് ഡെപ്യൂട്ടി കൺട്രോളർക്കും നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

