Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range പ്രതികൂല കാലാവസ്ഥ: കരിപ്പൂരിൽ മൂന്ന് വിമാനങ്ങൾ തിരിച്ചുവിട്ടു
text_fieldsbookmark_border
കരിപ്പൂർ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ മൂന്ന് വിമാനങ്ങൾ തിരിച്ചുവിട്ടു. ഞായറാഴ്ച രാവിലെ ഇറങ്ങേണ്ട വിമാനങ്ങളാണ് തിരിച്ചുവിട്ടത്.
6.30നുള്ള എയർഇന്ത്യയുെട ഷാർജ-കോഴിക്കോട് വിമാനം ബംഗളൂരുവിലേക്കും 6.30നുള്ള എയർഇന്ത്യ എക്സ്പ്രസിെൻറ അബൂദബി-കോഴിക്കോട്, ഫ്ലൈ ദുബൈയുടെ ദുബൈ-കോഴിക്കോട് വിമാനങ്ങൾ കൊച്ചിയിേലക്കും തിരിച്ചുവിട്ടു.
ഇവ പിന്നീട് 7.30നും 7.45നും ഇടയിലായി തിരിച്ചെത്തി. ഫ്ലൈ ദുബൈ വിമാനം 8.30ന് യാത്രക്കാരുമായി മടങ്ങി.
Next Story
