Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്ന് കൂക്കി വിളി, ഇന്ന് കൈയ്യടി; അഡ്വ. ടി. സിദ്ധിഖ് മന്ത്രിയായി ചുമതലയേറ്റു

text_fields
bookmark_border
അന്ന് കൂക്കി വിളി, ഇന്ന് കൈയ്യടി; അഡ്വ. ടി. സിദ്ധിഖ് മന്ത്രിയായി ചുമതലയേറ്റു
cancel
camera_alt

അഡ്വ. ടി. സിദ്ധിഖ് എം.എൽ.എ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം നേടി അധികാരത്തിലേറുന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ ടീമിൽ മന്ത്രിയായി കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധിഖ് സത്യപ്രതിജ്ഞ ചെയ്തു. കോഴിക്കോട് സ്വദേശായിയായ ടി.സിദ്ധിഖ് കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നിന്നും രണ്ടാം തവണയാണ് എം.എൽ.എയായി വിജയിക്കുന്നത്. മുണ്ടക്കൈ-ചൂരൽമല ദുരിതമുണ്ടായ നാൾ മുതൽ വിശ്രമല്ലില്ലാതെ ജനങ്ങൾക്കൊപ്പം നിന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജനപ്രതിനിധിയാണ് ടി. സിദ്ദീഖ് എം.എൽ.എ. ടൗൺഷിപ്പ് ഉദ്ഘാടന വേളയിൽ കൂക്കി വിളി നേരിട്ടെങ്കിലും സത്യപ്രതിജ്ഞ ചടങ്ങ് മൈതാനത്ത് നിറഞ്ഞ കൈയ്യടിയോടെയാണ് സിദ്ധിഖിനെ ജനം വരവേറ്റത്.

കോരിച്ചൊരിയുന്ന മഴയിലും ചെളിയിലും പുതഞ്ഞു നിൽക്കുമ്പോഴും സാധാരണക്കാരന്റെ സുരക്ഷക്ക് പ്രാധാന്യം നൽകിയും അവസാന മനുഷ്യനെയും രക്ഷിക്കാനായി സജീവമായി പ്രവർത്തിക്കുകയും ചെയ്ത സിദ്ദീഖിനെ കേരളക്കര മുഴുവൻ കണ്ടതും വയനാട്ടിലെ ജനങ്ങൾ അവരുടെ ഹൃദയത്തോട് ചേർത്തുപിടിച്ചതുമാണ്. അത്തരമൊരു ജനപ്രതിനിധിയെ ദുരന്തബാധിതർക്കായുള്ള വയനാട് മാതൃകാ ടൗൺ ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനചടങ്ങിലേക്ക് ക്ഷണിച്ച് അപമാനിച്ചത് അങ്ങേയറ്റം അപലപനീയമാണ്.

എന്നിരുന്നാലും, നിയമസഭാ തെരഞ്ഞെടുപ്പിൽ ചൂരലമല-മുണ്ടക്കൈ പ്രദേശവാസികൾ സിദ്ധിഖിനെ കൈവിട്ടില്ല. അത് തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിലേക്കെത്താൻ ടി. സിദ്ധിഖിനെ സഹായിച്ചു. സത്യപ്രതിജ്ഞ ചെയ്യാൻ സിദ്ധിഖ് എത്തിയതോടെ സെൻട്രൽ സ്റ്റേഡിയത്തിൽ ആരവം ഉയർന്നു. അന്ന് കൂക്കി വിളിച്ചവർക്കുള്ള മറുപടിയായാണ് ഇന്നത്തെ ഓരോ കൈയ്യടി. ടി. സിദ്ധിഖ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും വകുപ്പിനെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Adv. T. Siddique takes charge as minister
Next Story