Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.പി.സി.സി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് 12ന് ചുമതലയേല്‍ക്കും

text_fields
bookmark_border
ഇന്ത്യ-പാക് സംഘര്‍ഷ സാഹചര്യത്തില്‍ കെ.പി.സി.സി ആസ്ഥാനത്ത് ലളിതമായ ചടങ്ങിലാണ് ചുമതല ഏറ്റെടുക്കല്‍
sunny jospeh 098097
cancel

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് എം.എൽ.എ 12ന് ചുമതലയേല്‍ക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി അറിയിച്ചു.

ഇന്ത്യ-പാക് സംഘര്‍ഷ സാഹചര്യത്തില്‍ കെ.പി.സി.സി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നടക്കുന്ന ലളിതമായ ചടങ്ങുകളോടെ ആയിരിക്കും ചുമതല ഏറ്റെടുക്കല്‍. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എ.ഐ.സി.സി ഭാരവാഹികൾ, മുന്‍ കെ.പി.സി.സി അധ്യക്ഷന്‍മാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവർ പങ്കെടുക്കും.

കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് എം.എല്‍.എ, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, ഷാഫി പറമ്പില്‍ എം.പി എന്നിവരും യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിയും അന്നേദിവസം ചുമതലയേൽക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Adv. Sunny Joseph will take charge as KPCC President on may 12th
Next Story