കേരളത്തില്‍ എസ്.ഐ.ആര്‍ ധിറുതി പിടിച്ച് നടത്തുന്നത് ദുരുദ്ദേശ്യപരം -സണ്ണി ജോസഫ്
text_fieldsസണ്ണി ജോസഫ്
തിരുവനന്തപുരം: ധിറുതി തിപിടിച്ച് കേരളത്തില്‍ എസ്.ഐ.ആര്‍ നടത്താനുള്ള തീരുമാനം ദുരുദ്ദേശ്യപരമെന്ന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. ഒരു ചര്‍ച്ചപോലും നടത്താതെ ഏകപക്ഷീയമാണ് ഈ തീരുമാനമെടുത്തത്. ഇത് തിരുത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തയാറാകണം. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ എസ്.ഐ.ആര്‍ നടപ്പാക്കാനുള്ള തീരുമാനം ബുദ്ധിശൂന്യമാണ്. ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് രേഖപ്പെടുത്തുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളം തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന സമയത്ത് എസ്.ഐ.ആര്‍ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം ഉന്നയിച്ച പ്രയോഗിക ബുദ്ധിമുട്ടുകള്‍ മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കത്തുനല്‍കിയത്. അതിന് ഒരുവിലയും തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയില്ല.
ജനാധിപത്യ പ്രക്രിയയില്‍ പൗരന്റെ അവകാശമായ വോട്ടവകാശം നിഷേധിക്കുന്നതാണിത്. നിലവിലെ വോട്ടര്‍പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കുകയും അര്‍ഹരെ ഉള്‍പ്പെടുത്തുകയും വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍, അതിന് വിരുദ്ധമായി 2002 ലെ വോട്ടര്‍പട്ടികയെ അടിസ്ഥാനമാക്കി എസ്.ഐ.ആര്‍ നടത്തുന്നതിന്റെ യുക്തി മനസിലാകുന്നില്ല. ഇക്കഴിഞ്ഞ 23 വര്‍ഷമായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്തവര്‍ വീണ്ടും ഇതേ പ്രക്രിയയുടെ ഭാഗമാകണമെന്ന കര്‍ശന നിർദേശം എന്തുമാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നത് മനസിലാകുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

