Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: കേസ്​...

ശബരിമല: കേസ്​ കൊടുത്തവർക്ക്​ ആർ.എസ്​.എസുമായി ബന്ധമില്ല -ശ്രീധരൻപിള്ള

text_fields
bookmark_border
ശബരിമല: കേസ്​ കൊടുത്തവർക്ക്​ ആർ.എസ്​.എസുമായി ബന്ധമില്ല -ശ്രീധരൻപിള്ള
cancel

തിരുവനന്തപുരം: ധനകാര്യമന്ത്രി തേമസ്​ ​െഎസകി​​​​െൻറയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്ര​​​​െൻറയും ആരോപണങ്ങൾ തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അഡ്വ പി.എസ്​. ​ശ്രീധരൻപിള്ള. തുറന്ന കത്തയച്ചുകൊണ്ട്​ തോമസ്​ ​െഎസകും വാർത്താ സമ്മേളനത്തിൽ​ കടകംപള്ളി സുരേന്ദ്രനും പരസ്യമായി തെറ്റിധാരണ പരത്തുന്ന കെട്ടുകഥകളുമായി രംഗത്തുവന്നിരിക്കുകയാണെന്ന്​ ​ശ്രീധരൻപിള്ള​ ആരോപിച്ചു. അവരുടെ ആരോപണങ്ങൾക്കെല്ലാം മറുപടി പറയണമെന്നാണ്​ അവർ ആവശ്യപ്പെടുന്നത്​. ഇരുവരുടെയും ആരോപണങ്ങൾ വസ്​തുതക്ക്​ നിരക്കാത്തതാണെന്നും ശ്രീധരൻപിള്ള വ്യക്​തമാക്കി.

ആർ.എസ്​.എസ്​ ആണ്​ ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽ കേസ്​ കൊടുത്തത്​ എന്ന ഇൗ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ്​ ദേവസ്വം മന്ത്രി പറഞ്ഞത്​​. അതിന്​ താൻ മറുപടി പറയണമെന്നും ആവശ്യപ്പെടുന്നുണ്ട്​​. ഹരജി നൽകിയ നൗഷാദ്​ അഹമ്മദ്​ അലി ഖാ​ൻ ഇടതുപക്ഷത്തി​​​​െൻറ ഘടക കക്ഷിയായ ഫോർവേർഡ്​ ബ്ലോകി​​​​െൻറ ദേശീയ നേതാക്കളിൽ ഒരാളാണെന്നും മറ്റൊരാളായ ഭക്​തി സേത്തി പ്രമുഖനായ ഒരു സോഷ്യലിസ്റ്റ്​ നേതാവി​​​​െൻറ മകളാണെന്നും അദ്ദേഹം വ്യക്​തമാക്കി.

കേസ്​ കൊടുത്തത്​ ആർ.എസ്​.എസ്​ ആണെന്ന്​ ബോധപൂർവ്വം കേരളത്തിലെ ചിലർ പടച്ചുണ്ടാക്കിയതാണ്​. ധൈര്യമുണ്ടെങ്കിൽ ദേവസ്വം മന്ത്രി ആരോപണം രേഖാമൂലമായി തെളിയിക്ക​െട്ട. എന്തടിസ്ഥാനത്തിലാണ്​ അദ്ദേഹം ഇത്തരം ആരോപണങ്ങൾ പരത്തുന്നത്​ എന്നറിയില്ല. ദേശാഭിമാനിയിൽ ഒരു വാർത്ത കൊടുത്തു എന്നത്​ ശരിയാണ്​. എന്നാൽ ​ശ്രീധരൻപിള്ളയോട്​ മാപ്പ്​ പറഞ്ഞ ചരിത്രമുള്ള പത്രമാണ്​ ദേശാഭിമാനിയെന്നും അത്​ കാര്യമാക്കുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

ശബരിമല കലാപഭൂമിയാണെന്ന് വരുത്തിത്തീര്‍ത്ത് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് നമ്മൾ അനുവദിക്കില്ല. നിയമം തെറ്റെന്നു തോന്നിയാല്‍ ലംഘിക്കാനും അതി​​​െൻറ ശിക്ഷ ഏറ്റുവാങ്ങാനും ഞങ്ങള്‍ തയ്യാറാണ്. നിയമലംഘന സമരം നടത്തും എന്നതുതന്നെയാണ് ബിജെപിയുടെ നിലപാടെന്നും ശ്രീധരൻപിള്ള വ്യക്​തമാക്കി.

കേസ്​ കൊടുത്ത ഒരാൾ പോലും ആർ.എസ്​.എസുമായി ബന്ധമില്ലാത്തയാളുകളാണ്​. വ്യാജവാർത്തകളും ചിത്രങ്ങളും നൽകി ചിലർ കുപ്രചരണം നടത്തുകയാണ്​. ആശയത്തെ ആശയം കൊണ്ട്​ നേരിടണമെന്നും ​ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു. കടകംപള്ളി പരാമർശിച്ച ശബ്​ദരേഖയും വ്യാജമാണെന്ന്​ ബി.ജെ.പി അധ്യക്ഷൻ ആരോപിച്ചു. ആ ശബ്​ദരേഖ ആരുടേതാണെന്ന് കടകംപള്ളിക്ക്​ തന്നെ അറിയാമെന്നും എന്നിട്ട്​ പഴി ത​​​​െൻറ മേലും പാർട്ടിയുടെ മേലും ചാരുകയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrykadakampalli surendranAdv. PS Sreedharan Pillai
News Summary - adv sreedharan pillai about sabarimala issue-kerala news
Next Story