അയാളെ കാത്ത് ഒരു കുടുംബമുണ്ടാകാം, അത് മാത്രമായിരുന്നു മനസ്സിൽ –അഡ്വ. രഞ്ജിനി
text_fieldsകൊച്ചി: ‘ജീവൻ തുടിക്കുന്നുണ്ട്; ആരെങ്കിലും ഒന്നു സഹായിക്കൂ. നമുക്ക് ഇയാളെ ആശുപത്രിയിലെത്തിക്കാം’. കെട്ടിടത്തിൽനിന്ന് റോഡിൽ വീണുകിടന്ന സജിയുടെ ചുറ്റും കാഴ്ചക്കാരായി നിന്നവരോട് രഞ്ജിനി അപേക്ഷിച്ചു. ‘അയാളെക്കാത്ത് ഒരു കുടുംബം എവിടെയോ ഉണ്ടാകാം, ജീവശ്വാസത്തിന് വേണ്ടി ഒരു മനുഷ്യജീവൻ പിടയുമ്പോൾ കാഴ്ചക്കാരായി നിന്നുകൂടാ-. ഇൗ ചിന്ത മാത്രമായിരുന്നു അപ്പോൾ എെൻറ മനസ്സിൽ.’ ആ നിമിഷങ്ങളെക്കുറിച്ച് അഡ്വ. രഞ്ജിനി പറയുന്നു.
ജ്യൂസ്ട്രീറ്റിൽ താമസിക്കുന്ന രഞ്ജിനിയും മകൾ വിഷ്ണുപ്രിയയും എം.ജി റോഡ് മെട്രോ സ്റ്റേഷനിലേക്ക് പോകുംവഴിയാണ് വലിയ ശബ്ദം കേട്ടത്. നോക്കിയപ്പോൾ ഒരാൾ വഴിയരികിൽ വീണ് കിടക്കുന്നു. യുവാക്കളടങ്ങുന്ന ഒരുകൂട്ടം കാഴ്ചക്കാരായി ചുറ്റുമുണ്ട്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. ജീവെൻറ തുടിപ്പ് ശരീരത്തിലുണ്ടെന്ന് മനസ്സിലായതോടെ എങ്ങനെയും ആശുപത്രിയിലെത്തിക്കാനായി ശ്രമം. ഒറ്റക്ക് എടുത്ത് വാഹനത്തിൽ കയറ്റാൻ തനിക്കാവില്ലായിരുന്നു. അടുത്തുണ്ടായിരുന്നവരുടെ സഹായത്തോടെ ഓട്ടോയിൽ കയറ്റി. പേക്ഷ, ഓട്ടോയിൽ കൊണ്ടുപോകാൻ കഴിയാത്തതിനാൽ ഒരു കാർ തടഞ്ഞുനിർത്തി അതിൽ കയറ്റി. കാറിലുണ്ടായിരുന്ന ദമ്പതികൾ വലിയ സഹായമാണ് ചെയ്തതെന്നും രഞ്ജിനി ‘മാധ്യമ’ത്തോടു പറഞ്ഞു.
സാമൂഹികപ്രവർത്തനങ്ങളിൽ സജീവമാണ് രഞ്ജിനിയും ഭർത്താവ് ലക്ഷ്മി നാരായണനും. മകൾ ഭവൻസ് വിദ്യാമന്ദിറിൽ പത്താംക്ലാസ് വിദ്യാർഥിനിയാണ്. ഇത്തരം സന്ദർഭങ്ങളിൽ ആരൊക്കെ പ്രതികരിക്കുന്നു എന്ന് നോക്കുകയല്ല, അവസരത്തിനൊത്ത് ഉയർന്ന് പ്രവർത്തിക്കുകയാണ് വേണ്ടതെന്നും രഞ്ജിനി പറഞ്ഞു. ജനക്കൂട്ടത്തിെൻറ നിസ്സംഗതയെ േഫസ്ബുക്കിൽ നിശിതമായി വിമർശിച്ച നടൻ ജയസൂര്യ, രഞ്ജിനിയെ അഭിനന്ദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
