Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഡ്വ. പി എം മുഹമ്മദ്...

അഡ്വ. പി എം മുഹമ്മദ് കുട്ടി നിര്യാതനായി

text_fields
bookmark_border
അഡ്വ. പി എം മുഹമ്മദ് കുട്ടി നിര്യാതനായി
cancel

തേഞ്ഞിപ്പലം: 'മാധ്യമം' മുൻ ജനറൽ മാനേജറും മുജാഹിദ് നേതാവുമായ അഡ്വ. പി എം. മുഹമ്മദ് കുട്ടി (91) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി.

കെ.എൻ.എം സംസ്​ഥാന വൈസ് പ്രസിഡൻറ്​, മാവൂർ ഗ്വാളിയോർ റയോൺസ് ജനറൽ മാനേജർ, തിരൂരങ്ങാടി യതീംഖാന മാനേജർ, എം.ഇ.എസ്, എം.എസ്.എസ്​ എന്നിവയുടെ ആരംഭകാലത്തെ സംസ്ഥാന എക്സിക്യൂട്ടീവ് മെംബർ,
പാണബ്ര ഇസത്തുൽ ഇസ്‌ലാം പ്രസിഡൻറ്​, ചേളാരി സലഫി കോംപ്ലക്​സ്​ ഭാരവാഹി എന്നീ സ്​ഥാനങ്ങൾ വഹിച്ചിരുന്നു.

മയ്യിത്ത്​ നമസ്ക്കാരം ചൊവ്വാഴ്ച രാവിലെ 9ന്​ പാണബ്ര ജുമാമസ്ജിദൽ. മക്കൾ: അമീർ അലി(ചെയർമാൻ DMS ഹോസ്പിറ്റൽ), മൻസൂർ, ആസ്യാ സത്താർ, മറിയം കുഞ്ഞുമുഹമ്മദ്. മരുമക്കൾ: ഹമീദ കളപ്പാടൻ, സലീന എൻ.ടി, പരേതനായ അബ്ദുൽ സത്താർ (കണ്ണൂർ), ഡോ. കുഞ്ഞുമുഹമ്മദ്(വേങ്ങര). സഹോദരങ്ങൾ: ഷറഫൂദ്ദീൻ, അഹമ്മദ് കുട്ടി, തിത്താച്ചുട്ടി(പുത്തൂർപ്പള്ളിക്കൽ), കുഞ്ഞാത്തുട്ടി(ചേളാരി), എറമാത്ത(ചേളാരി), കുഞ്ഞീമ(കണ്ണമംഗലം), ആയിശുമ്മ(പറബിൽപ്പീടിക), ബീഫാത്തിമ (ചേറൂർ), സൂബൈദ(വലിയപറമ്പ), ഹഫ്​സ(വാളക്കുളം), റുഖിയ്യ(പടിക്കൽ).

യൂത്ത് ലീഗ് ദേശീയ കമ്മറ്റി മെമ്പർ പി എം മുഹമ്മദ് അലി ബാബു സഹോദരപുത്രനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAdv.PM Mujhammed Kutty. Obit
News Summary - Adv. PM Mujhammed Kutty Obit-Kerala News
Next Story