Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഡ്വ. എം.എം. മായിൻകുട്ടി നിര്യാതനായി

text_fields
bookmark_border
പുൽപള്ളി പൊലീസ് സ്റ്റേഷൻ അക്രമ കേസിൽ പ്രതി അന്വേഷി നേതാവ് കെ. അജിതയുടെ അഭിഭാഷകനായിരുന്നു
അഡ്വ. എം.എം. മായിൻകുട്ടി നിര്യാതനായി
cancel

ആലുവ: പുൽപള്ളി പൊലീസ് സ്റ്റേഷൻ അക്രമ കേസിൽ പ്രതി അന്വേഷി നേതാവ് കെ. അജിതയുടെ അഭിഭാഷകനായിരുന്ന തായിക്കാട്ടുകര മാനാടത്ത് അഡ്വ. എം.എം. മായിൻകുട്ടി (92) നിര്യാതനായി​. തോഷിബ ആനന്ദ് കമ്പനിയുടെ മുൻ ലോ ഓഫിസർ ആയിരുന്നു.

പരേതരായ ആലുവ മാനാടത്ത് മുഹമ്മദ് പിള്ളയുടെയും ആലുവ ചൊവ്വര ശ്രീമൂലനഗരം കാക്കനാട്ടിൽ കുഞ്ഞിത്താച്ചി മേത്തരുടെയും മകനാണ്.

സഹോദരങ്ങൾ: മുൻ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് എം.എം. പരീത് പിള്ള, പരേതരായ മുൻ അഡ്വക്കറ്റ് ജനറൽ എം.എം. അബ്ദുൽ ഖാദർ, എം.എം. അബ്ദുൽഹമീദ്, എം.എം. ഇബ്രാഹിംകുട്ടി, എം.എം. ഫാത്തിമ മുഹമ്മദ് പിള്ള, എം.എം. ഐശു അബ്ദു മേത്തർ, എം.എം. നബീസ ബാപ്പുമേത്തർ, എം.എം. കദീജ മൊയ്ദീൻ മൂപ്പൻ.

ഭാര്യ: കണ്ണൂർ അറക്കൽ കുടുംബാംഗം നജീമ. മക്കൾ: അബ്ജിത്, അനിത. ഖബറടക്കം ആലുവ തായിക്കാട്ടുകര ജുമാമസ്ജിദിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Adv. MM Mayinkutty passed away
Next Story