അഡ്വ. ലില്ലി തോമസ് അന്തരിച്ചു
text_fieldsന്യൂഡൽഹി: ചരിത്രത്തിൽ ഇടം പിടിച്ച കേസുകളിലൂടെ ശ്രദ്ധേയയായ സുപ്രീംകോടതിയിലെ മുതിർന്ന മലയാളി അഭിഭാഷക അഡ്വ. ലില്ലി തോമസ് (91) ഡൽഹിയിൽ അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ച ഡൽഹി ഫട്ഫട്ഗഞ്ചിലെ സ്വകാര്യ ആശുപത്രിലായിരുന്നു മരണം. അവിവാഹിതയാണ്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയായ ലില്ലി നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ രാജ്യത്തെ ആദ്യ വനിതയാണ്. ലില്ലി മദ്രാസ് സർവകലാശാലയിൽനിന്നാണ് നിയമ ബിരുദം നേടിയത്. 1955ൽ മദ്രാസ് ഹൈകോടതിയിൽ അഭിഭാഷകയായി സേവനം തുടങ്ങിയ ലില്ലി തോമസ് 1960ലാണ് സുപ്രീംകോടതിയിൽ അഭിഭാഷക വൃത്തി തുടങ്ങുന്നത്.
സുപ്രീംകോടതിയിലെ ആദ്യ മലയാളി അഡ്വക്കറ്റ് ഒാൺ റെക്കോഡ്സ് ആയ ലില്ലി തോമസ് നിരവധി പൊതുതാൽപര്യ ഹരജികളാണ് സുപ്രീംകോടതിയിലെത്തിച്ചത്. അഡ്വക്കറ്റ് ഒാൺ റെക്കോഡ്സ് സമ്പ്രദായത്തിനെതിെരയാണ് ലില്ലി തോമസിെൻറ ആദ്യ പൊതുതാൽപര്യ ഹരജി. ഇത്തരമൊരു പരീക്ഷക്ക് അഭിഭാഷകരെ വിധേയരാക്കാൻ കോടതിക്ക് അധികാരമില്ലെന്നും എല്ലാ അഭിഭാഷകർക്കും രാജ്യത്തെ എല്ലാ കോടതികളിലും വാദിക്കാമെന്നും ബോധിപ്പിച്ചായിരുന്നു ഹരജി.
ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികൾക്ക് അപ്പീൽ കാലയളവിൽ അയോഗ്യതയില്ലാതാക്കുന്ന ജനപ്രാതിനിധ്യ നിയമത്തിെല എട്ട് (നാല്) വകുപ്പ് എടുത്തുകളഞ്ഞത് ലില്ലിയുടെ െപാതുതാൽപര്യഹരജിയെ തുടർന്നായിരുന്നു. അതോടെ രണ്ട് വർഷത്തിലധികം ശിക്ഷ ഏറ്റുവാങ്ങുന്ന ജനപ്രതിനിധികൾ അയോഗ്യരായി മാറി. വിധി മറികടക്കാൻ സർക്കാർ ഒാർഡിനൻസ് കൊണ്ടുവന്നപ്പോൾ ലില്ലി പുനഃപരിശോധന ഹരജി സമർപ്പിച്ചതിനെ തുടർന്ന് ആ നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാറിന് പിന്മാറേണ്ടി വന്നു. ഡൽഹിയിലെ മയൂർ വിഹാറിൽ പൊതുദർശനത്തിനു വെക്കുന്ന ഭൗതിക ശരീരം ലോധിറോഡ് വൈദ്യുതി ശ്മശാനത്തിൽ ബുധനാഴ്ച വൈകീട്ട് അഞ്ചരക്ക് സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
